പുതിയ ലുക്കിൽ മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ

November 2, 2019

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾക്ക് പിന്നിൽ നടി പൂർണ്ണിമ ഇന്ദ്രജിത്താണ്. പൂർണിമയുടെ ഉടമസ്ഥതയിലുള്ള പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജു അണിഞ്ഞിരിക്കുന്നത്.

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി.

Read also: ഇനിയും എന്റെ ജീവിതത്തിലേക്ക് വരാതിരിക്കാൻ അവൾ ചോദിച്ച ചങ്കിന്റെ ഒരു ഭാഗം ഇപ്പോൾ പറിച്ചു കൊടുത്തിട്ടുണ്ട്; ഹൃദയംതൊട്ട് നന്ദുവിന്റെ കുറിപ്പ്

മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ അവസാനം എത്തിയ ചിത്രം അസുരനാണ്. വെട്രിമാരൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധിയാളുകൾ എത്തിയിരുന്നു.

അതേസമയം മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന കയറ്റം എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കയറ്റം.