ഭക്ഷണം കഴിക്കുമ്പോള്‍ ദേ, ഇങ്ങനെ ആസ്വദിച്ച് കഴിക്കണം: രസകരമായ വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍

November 25, 2019

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്ക് പുറമെ, പലപ്പോഴും വൃക്തി ജീവിതത്തിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭക്ഷണം കഴിക്കുന്നതിന്റെ രസകരമായ ഒരു വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചുകൊണ്ടുവരുന്ന മറ്റൊന്നും ഇല്ല. ഉച്ചഭക്ഷണം വളരെ രസകരമാക്കിയതിന് ഷെഫ് റെയ്മണ്ടിന് നന്ദി.’ എന്ന അടിക്കുറിപ്പോടൊണ് മഞ്ജു വാര്യര്‍ രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരം വാ തുറന്ന് ഭക്ഷണം ചാടിപ്പിടിക്കുന്നതാണ് വീഡിയോയില്‍.

അതേസമയം മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Read more:‘ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ്…’ ഷൂവിനുള്ളില്‍ കയറിപ്പറ്റാന്‍ പൂച്ചയൂടെ പെടാപ്പാട്: വൈറല്‍ വീഡിയോ

1995- ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.

മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014ല്‍ മെയ് മാസം തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. അതേസമയം ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ആണ് ‘അസുരന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതകരണമാണ് ‘അസുരന്‍’ നേടിയതും.