ഇതൊക്കെ എന്ത്… കടയിൽ മനുഷ്യർക്കൊപ്പം പാത്രം കഴുകി കുരങ്ങ്; കൗതുകമുണർത്തി ഒരു വീഡിയോ

November 26, 2019

മനുഷ്യരുടേതുപോലെത്തന്നെ മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്ക ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്‍ചക്കാർ ഏറെയാണ്. കൗതുകമുണർത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലും ഇടംനേടാറുണ്ട്. ചിലപ്പോഴൊക്ക മനുഷ്യന്മാരെപോലെ വിവേകപൂർവ്വം പെരുമാറുന്ന മൃഗങ്ങളെയും കാണാറുണ്ട്. അടുത്തിടെ മെഡിക്കൽ ഷോപ്പിലെത്തി കാലിലെ മുറിവിന് മരുന്ന് വാങ്ങിക്കുന്ന ഒരു കുരങ്ങിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Read also: തനിക്കൊരിക്കലും ഓടിത്തോൽപ്പിക്കാൻ കഴിയാത്ത താരം; ചിത്രം പങ്കുവെച്ച് ഇന്ത്യൻ നായകൻ 

ഇപ്പോഴിതാ മറ്റൊരു കുരങ്ങാണ് സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. മനുഷ്യരെപ്പോലെ ഒരു കടയിൽ പാത്രം കഴുകുന്ന കുരങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടത്. സാധാരണ മനുഷ്യരെപ്പോലെ വളരെ വേഗത്തിൽ എന്നാൽ നല്ല വൃത്തിയിലാണ് കുരങ്ങ് പാത്രം കഴുകുന്നത്. ഇടയ്ക്ക് പാത്രം മണത്തു നോക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ആരോ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ബംഗാളികളുടെയൊക്കെ കാലം കഴിഞ്ഞു എന്ന രസകരമായ അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

വൈറലായ വീഡിയോ കാണാം.