കുട്ടിക്കാല ചിത്രം പങ്കുവെച്ച് ചേച്ചിക്ക് മുക്തയുടെ പിറന്നാൾ ആശംസ

November 13, 2019

വളരെ ചെറുപ്പത്തിൽ തന്നെ സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് മുക്ത. പ്രായത്തിലും മുതിർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച് കയ്യടി വാങ്ങിയ മുക്ത ഇപ്പോൾ വിവാഹ ശേഷം കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ്. റിമി ടോമിയുടെ സഹോദരൻ റിങ്കു ആണ് മുക്തയുടെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയാണുള്ളത്, കിയാര. ഇപ്പോൾ സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മുക്ത.

കുട്ടിക്കാല ചിത്രം പങ്കുവെച്ചാണ് മുക്ത ചേച്ചിക്ക് പിറന്നാൾ ആശംസിക്കുന്നത്. ഇത്തിരി ദൂരത്ത് നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ അക്കയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു എന്നാണ് മുക്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ചെറുപ്പകാല ചിത്രത്തിനൊപ്പം മുതിർന്നതിനു ശേഷമുള്ള ചിത്രവും മുക്ത പങ്കുവെച്ചിട്ടുണ്ട്.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് മുക്ത സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ മികച്ച പ്രകടനം ആ ചിത്രത്തിൽ കാഴ്ചവെച്ച മുക്ത പിന്നീട് മലയാളം, തമിഴ് സിനിമകളിൽ സജീവമായി.

 

View this post on Instagram

 

A post shared by muktha (@actressmuktha) on

Read More:തിരിച്ചുവരവില്ലാത്ത ചൊവ്വദൗത്യം, നഗരനിർമിതിക്ക് ആളുകളും സാധനസാമഗ്രികളുമായി 1000 സ്റ്റാർഷിപ്പുകൾ

2015 ൽ വിവാഹിതയായ മുക്ത പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കുഞ്ഞിന്റെ വിശേഷങ്ങളും ഭർതൃ സഹോദരി റിമി ടോമിയുടെ വിശേഷങ്ങളുമെല്ലാം മുക്ത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.