നാഗവല്ലിക്ക് ചിലങ്ക കെട്ടി ജോക്കർ; സമൂഹമാധ്യമങ്ങളിൽ തരംഗമായി ചിത്രങ്ങൾ

November 16, 2019

മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമാണ് ‘നാഗവല്ലി’. ലോകമാഘോഷിച്ച കഥാപാത്രമാണ് ‘ജോക്കർ’. ഈ രണ്ടു കഥാപാത്രങ്ങൾക്കും ഒന്നിച്ചൊരിടം ഒരുക്കിയിരിക്കുകയാണ് യാമി എന്ന ഫോട്ടോഗ്രാഫർ. വ്യത്യസ്തമായ ഈ ചിന്ത ഏറെക്കാലമായി ഉള്ളിൽ ഉണ്ടെങ്കിലും ‘ജോക്കർ’ വീണ്ടും എത്തിയപ്പോഴാണ് യാമി ആ സ്വപ്നം യാഥാർഥ്യമാക്കിയത്.

വളരെ വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. നാഗവല്ലിയായി സാനിയ ഇയ്യപ്പൻ ആണ് വേഷമിട്ടിരിക്കുന്നത്. ഇരിങ്ങോൾക്കാവ് എന്ന സ്ഥലത്താണ് ഫോട്ടോഷൂട്ട് നടത്തിയത്.

‘മണിച്ചിത്രത്താഴ്’ ഷൂട്ട് ചെയ്ത ഹിൽ പാലസിൽ വെച്ചാണ് ആദ്യം യാമി ഷൂട്ടിംഗ് നടത്താൻ ആഗ്രഹിച്ചത്. പക്ഷെ പിന്നീട് ഇരിങ്ങോൾക്കാവിലേക്ക് മാറ്റുകയായിരുന്നു. ഫോട്ടോഗ്രഫി പ്രൊഫഷനലായി പഠിക്കാതെയാണ് യാമി ഈ മേഖലയിൽ കഴിവ് തെളിയിക്കുന്നത്.

‘വാനപ്രസ്ഥ’ത്തിലെ സുഭദ്രയെ റിക്രിയേറ്റ് ചെയ്താണ് യാമി തുടക്കമിട്ടത്. അതിനും മുൻപേയുള്ള ആഗ്രഹമായിരുന്നു ‘ജോക്കറും നാഗവല്ലിയും’. എന്തായാലും സമൂഹ മാധ്യമങ്ങൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Read More:ഗ്രാമത്തിന്റെ ചാരുതയില്‍ ‘വാര്‍ത്തകള്‍ ഇതുവരെ’യിലെ പുതിയ ഗാനം: വീഡിയോ