ട്രോളല്ല, നല്ല കിടിലന്‍ പാട്ട്; കാക്കിക്കുള്ളിലെ കലാകാരനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

November 21, 2019

”ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്തിയില്‍…” എത്ര കേട്ടാലും മതിവരാത്ത ഗാനം. ‘പവിത്രം’ എന്ന സിനിമയിലെ ഈ ഗാനം ആസ്വാദക ഹൃദയങ്ങളില്‍ ഇപ്പോഴും ഒളിമങ്ങാതെ കിടപ്പുണ്ട്. അത്രമേല്‍ ആര്‍ദ്രമാണ് ഈ ഗാനം. ഒ എന്‍ വി കുറുപ്പിന്റെ വരികളും ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റെ ആലാപനവുമെല്ലാം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. 1994- ല്‍ പ്രേക്ഷകരിലേക്കെത്തിയ ഈ ഗാനം വീണ്ടും ശ്രദ്ധ നേടുകയാണിപ്പോള്‍…

Read more:റെയില്‍വേ നിയമം തെറ്റിക്കുന്നവരെ ഉച്ചത്തില്‍ കുരച്ചു ഭയപ്പെടുത്തുന്ന നായ; വൈറല്‍ വീഡിയോ

രാജാക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് ഈ പാട്ടിനെ വീണ്ടും ശ്രദ്ധേയമാക്കിയത്. ഇന്‍സ്‌പെക്ടറുടെ ആര്‍ദ്രമായ ആലാപനം ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ ലോകം. ട്രോളുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായ കേരളാ പോലീസിന്റെ കലാവിരുതും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്. സാധാരണ കേരളാ പോലീസ് പങ്കുവയ്ക്കുന്ന ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതെങ്കില്‍ ഇത്തവണ ഈ പോലീസുകാരന്റെ പാട്ടിനാണ് കൈയടി. കുറച്ചധികം കുട്ടികള്‍ ഈ പോലീസുകാരന്റെ പാട്ട് ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സോഷ്യല്‍മീഡിയയുടെ മനം നിറയ്ക്കുകയാണ് കാക്കിക്കുള്ളിലെ ഈ കലാകാരന്‍.