വേദിയിൽ പാട്ടിന് ചുവടുവെച്ച് അച്ചന്മാർ; ഇവർ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ

November 23, 2019

വ്യത്യസ്തവും കൗതുകകരവുമായ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ് ഒരു കൂട്ടം വൈദീകർ. സംഗീതപരിപാടിക്കിടെ വേദിയിൽ കയറി നൃത്തച്ചുവടുകൾ വയ്ക്കുന്ന വൈദീകരാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. അതും ഔദ്യോഗിക വേഷം ധരിച്ച നാല്  അച്ചന്മാർ.

ക്രിസ്റ്റിൻ ജോസ് വടക്കാഞ്ചേരി പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്‌ജിന്റെ മുംബൈയിൽ വച്ചുനടന്ന പരിപാടിക്കിടെയാണ് അച്ചന്മാർ വേദിയിൽ കയറി പാട്ടിനൊപ്പം ചുവടുവെച്ചത്.

Read also: ഗംഗയുടെ ഉള്ളിലെ ഉറങ്ങിക്കിടന്ന നാഗവല്ലി പുറത്ത് വന്നത് തുടക്കത്തിൽ തന്നെ കാണാം- ആരും ശ്രദ്ധിക്കാത്ത നിരീക്ഷണവുമായി സിനിമ പ്രേമിയുടെ കുറിപ്പ് ! 

അതേസമയം വീഡിയോ പുറത്തിറങ്ങിയതു മുതൽ അച്ചന്മാരെ പ്രശംസിച്ച് നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഈ അച്ചന്മാർ വേറെ ലെവൽ ആണെന്നാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം.