‘തമിഴ്നാട്ടിലെ ജനങ്ങളുടെ നല്ലതിനായി വേണ്ടിവന്നാൽ ഞങ്ങൾ ഒന്നിക്കും’-രജനികാന്ത്
തമിഴ്നാടിന്റെ സൂപ്പർ താരങ്ങളാണ് രജനികാന്തും കമൽഹാസനും. ഇരുവരും പതിറ്റാണ്ടുകൾ നീണ്ട സിനിമ ജീവിതത്തിന്റെ അവസാന ഭാഗം രാഷ്ട്രീയ പ്രവർത്തനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ഇരുവരും സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ഒന്ന് രണ്ടു സിനിമകൾക്ക് ശേഷം സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലുമാണ്. അതേസമയം രണ്ടുപേരുടെയും രാഷ്ട്രീയ പ്രവർത്തനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ കമൽഹാസനും രജനികാന്തും ഒന്നിച്ച് പ്രവർത്തിക്കുമോ എന്ന ചർച്ചയിലായിരുന്നു ആരാധകർ.
Read More:‘പണവും വസ്തുക്കളും എടുത്തോട്ടെ, രേഖകൾ തിരിച്ചു തന്നാൽ മതി’- ബാഗ് മോഷണം പോയതായി സന്തോഷ് കീഴാറ്റൂർ
ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് രജനികാന്ത്. ‘ഒരു സാഹചര്യം വന്നാൽ തമിഴ്നാട്ടിലെ ജനങ്ങൾക്കായി കമൽഹാസനുമായി ചേർന്ന് പ്രവർത്തിക്കും’. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻപ് കമൽ ഹാസനും ഇത്തരത്തിൽ പ്രതികരിച്ചിരുന്നു. വേണ്ടിവന്നാൽ രജനികാന്തുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നാണ് കമൽഹാസൻ വ്യക്തമാക്കിയത്. എന്തായാലും തമിഴ്നാട് ജനതയുടെ സൂപ്പർസ്റ്റാറുകളാണ് ഇരുവരും. ഇവർ രാഷ്ട്രീയത്തിലൂടെ ഒന്നിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെ വലിയ ആവേശത്തിലാണ് തമിഴ് ജനത.