അനന്തരം: രാഖിക്ക് ജീവിതത്തിലേക്കെത്താൻ വേണം, സുമനസുകളുടെ കൈത്താങ്ങ്

November 21, 2019

രോഗങ്ങളോടും ജീവിതത്തോടും മല്ലിട്ട് മുന്നേറാൻ ശ്രമിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഫ്ളവേഴ്സ് ടി വി ആരംഭിച്ച സാന്ത്വന പരിപാടിയാണ്‌ അനന്തരം. ഒട്ടേറെ പേർക്കാണ് അനന്തരം ജീവിതത്തിൽ വെളിച്ചം വിതറിയത്. ലോകത്തെമ്പാടുമുള്ള മലയാളികളിൽ നിന്നുമുള്ള സഹായഹസ്തങ്ങൾ ഏകോപിപ്പിക്കുകയാണ് അനന്തരം.

മുണ്ടക്കയം സ്വദേശിനിയായ രാഖിക്ക് ജീവിതത്തിലേയ്ക്ക് തിരികെയെത്തണം. ജീവിത വഴിയിൽ തനിച്ചായപ്പോൾ ഒപ്പം നിന്ന അമ്മയ്ക്കും ഒന്നുമറിയാത്ത മകൾക്കുമൊപ്പം രാഖിക്ക് പൂർണാരോഗ്യത്തോടെ ജീവിക്കണം. പതിനാറാം വയസിൽ ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം ജോലിക്ക് പോകുന്ന വഴിയിൽ അപകടത്തിൽപെട്ട്  ഗുരുതരാവസ്ഥയിലേക്ക് ശിഷ്ടകാലം മാറ്റിവയ്‌ക്കേണ്ടി വന്നു രാഖിക്ക്.

Read More:അനന്തരം: വൃക്കരോഗത്തോട് പോരാടുന്ന ഗിരീഷിന് സഹായവുമായി സുമനസ്സുകള്‍

അപകടത്തെ തുടർന്ന്  തലയിൽ രക്തം കട്ടപിടിച്ച് അബോധാവസ്ഥയിൽ എട്ടുമാസത്തോളം മെഡിക്കൽ കോളേജിൽ ആയിരുന്നു  രാഖി. നടുവിനു പറ്റിയ ഒടിവും ശരീരത്തെ ബാധിച്ച തളർച്ചയുമായി രണ്ടര വർഷം കിടന്ന കിടപ്പിലായിരുന്നു. ഇപ്പോൾ ഒരു കണ്ണിനു കാഴ്ചയും പൂർണമായി നഷ്ടപ്പെട്ടു. ചികിത്സയ്ക്കായി ആകെയുള്ള നാല് സെന്റ്‌ വസ്തുവും വീടും വിൽക്കേണ്ടി വന്നു ഈ കുടുംബത്തിന്. പതിനെട്ടു വർഷം മുൻപാണ് രാഖിയുടെ അച്ഛൻ ക്യാൻസർ ബാധിതനായി മരണപ്പെടുന്നത്. ഇപ്പോൾ അമ്മ ഷീലയാണ് രാഖിക്ക് താങ്ങും തണലും.

ഇവർ വാടകയ്ക്ക് കഴിയുകയാണ്. അതിനോടൊപ്പം ദിവസേന 420 രൂപ വിലയുള്ള മരുന്നും രാഖിക്ക് ആവശ്യമുണ്ട്. ഇങ്ങനെ രണ്ടുവർഷം കൂടി ചികിത്സ തുടർന്നാൽ താടിക്ക് ഉണ്ടായ മൂന്നു പൊട്ടലുകളും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി രാഖിക്ക് സാധാരണ ജീവിതത്തിലേക്ക് എത്താൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

രാഖിയുടെ തുടർചികിത്സക്കായി സുമനസുകളുടെ സഹായം ആവശ്യമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C