കലിപ്പ് ലുക്കിൽ മഞ്ജു വാര്യരുടെ വില്ലനായി റോഷൻ ആൻഡ്രൂസ്

November 26, 2019

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യർ നായികയാകുന്ന ‘പ്രതി പൂവൻ കോഴി’. സിനിമയിൽ സെയിൽസ് ഗേൾ ആയാണ് മഞ്ജു വാര്യർ എത്തുന്നത്. ഒപ്പം അനുശ്രീയുമുണ്ട്. കോഴിപ്പൂവൻമാരുടെ ഇടയിൽ തീ പാറുന്ന കണ്ണുകളുമായി നിൽക്കുന്ന മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്. അതിനു പിന്നാലെ ‘പ്രതി പൂവൻ കോഴി’യിലെ വില്ലന്റെ ലുക്കും എത്തിയിരിക്കുയാണ്.

ചിത്രത്തിന്റെ സംവിധായകൻ തന്നെയായ റോഷൻ ആൻഡ്രൂസ് ആണ് വില്ലനായി എത്തുന്നത്. ആന്റപ്പൻ എന്നാണ് വില്ലന്റെ പേര്. സംവിധാന രംഗത്ത് നിന്നും അഭിനേതാവിലേക്ക് ചേക്കേറുന്ന റോഷന്റെ ലുക്ക് പുറത്ത് വിട്ടത് മമ്മൂട്ടിയാണ്.

പൃഥ്വിരാജ് പോസ്റ്റർ തന്റെ പേജിൽ പങ്കുവെച്ചിട്ടുണ്ട്. അഭിനയ രംഗത്തേക്ക് റോഷനെ സ്വാഗതം ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വില്ലൻ വേഷത്തിലേക്ക് ഒട്ടേറെ അഭിനേതാക്കളെ തേടിയ ശേഷം ആ വേഷം ചെയ്യാമെന്ന് റോഷൻ തീരുമാനിക്കുകയായിരുന്നു.

Read More:ഇനിയാണ് കഥ തുടങ്ങുന്നത്- രണ്ടാം ഭാഗത്തിലും അവസാനിക്കാതെ ‘കഹാനി’ക്ക് മൂന്നാം ഭാഗമെത്തുന്നു

‘ആക്‌ഷൻ ഹീറോ ബിജുവിൽ ഒരു വേഷം ചെയ്യാൻ നിവിൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി. ആറാണ് ഈ കഥാപാത്രം ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂർണപിന്തുണ. തിരക്കഥാകൃത്ത് സഞ്ജയ്‌യും എന്നെ പ്രോത്സാഹിപ്പിച്ചു.’ – റോഷൻ ആൻഡ്രൂസ് പറയുന്നു.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമ രംഗത്തേക്ക് മഞ്ജു വാര്യർ മടങ്ങിയെത്തിയത് റോഷൻ ആൻഡ്രൂസ് ചിത്രമായിരുന്ന ‘ഹൗ ഓൾഡ് ആർ യു’ വിലൂടെ ആയിരുന്നു. അതിനു ശേഷം മറ്റൊരു റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ മഞ്ജു എത്തുന്നത് ‘പ്രതി പൂവൻകോഴി’യിലൂടെയാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!