ശാലിനിയുടെ പിറന്നാളിന് ചുവരെഴുത്തുമായി തമിഴ്‌നാട്

November 21, 2019

ലളിതമായ ജീവിത ശൈലി കൊണ്ട് ആരാധാകരുടെ മനസിൽ ഇടം നേടിയ നടനാണ് അജിത്. അജിത്തിനോടുള്ള അതേ സ്നേഹം  ആരാധകർ ശാലിനിക്കും നൽകുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ താരജോഡികൾ കൂടിയാണ് അജിത്തും ശാലിനിയും. അതുകൊണ്ട് തന്നെ ശാലിനിയുടെ പിറന്നാളിന് തമിഴകം വലിയ ആഘോഷങ്ങളാണ് ഒരുക്കുന്നത്.

തമിഴ്‌നാട്ടിലെ ചുവരുകൾ നിറയെ ശാലിനിയുടെ ഛായാചിത്രങ്ങളാണ്. അജിത്തും ശാലിനിയും ഒന്നിച്ചുള്ളതും മക്കൾക്കൊപ്പമുള്ളതുമായി ഒട്ടേറെ ചിത്രങ്ങളാണ് ആരാധകർ ശാലിനിക്ക് പിറന്നാൾ സ്പെഷ്യലായി ഒരുക്കിയിരിക്കുന്നത്.

നാല്പതാം പിറന്നാളാണ് ശാലിനി ആഘോഷിക്കാനൊരുങ്ങുന്നത്. ചെന്നൈ നഗരത്തിലെ ചുവരുകളിൽ അജിത് ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകരാണ് ശാലിനിയുടെ ചുവർ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമ ലോകത്ത് വളരെ ചെറുപ്പത്തിൽ ബേബി ശാലിനിയായാണ് നടിയുടെ തുടക്കം. ഇത്രയും സ്വീകാര്യത അതിനു ശേഷം ലഭിച്ച ഒരു ബാലതാരം ശാലിനിയുടെ സഹോദരി ശ്യാമിലി മാത്രമാണ്. എങ്കിലും മലയാളികൾക്കെന്നും മാമാട്ടിക്കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ശാലിനിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്.

Read More:5 നിലയിലൊരുങ്ങുന്ന അമ്മ ആസ്ഥാന മന്ദിര നിർമാണ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തി മോഹൻലാൽ

പിന്നീട് വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയപോഴും ശാലിനി അമ്പരപ്പിച്ചു. മലയാളികളെ മാത്രമല്ല തമിഴ് ജനതയെയും കയ്യിലെടുക്കാൻ ശാലിനിക്ക് സാധിച്ചു. പിന്നീട് അവരുടെ ഇഷ്ട നായകനെ വിവാഹം കഴിച്ച്‌ തമിഴകത്തേക്ക് ശാലിനി ചേക്കേറിയപ്പോൾ ആരാധകരുടെ ഇഷ്ടവും വർധിച്ചു.