സംയുക്തയ്ക്ക് നാൽപതാം പിറന്നാൾ; പ്രിയതമയുടെ പിറന്നാൾ ചിത്രവുമായി ബിജു മേനോൻ

November 27, 2019

മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം പിന്തുണച്ചു. വിവാഹത്തോടെ സിനിമ ലോകത്തു നിന്നും മാറി നിന്ന സംയുക്ത വർമ്മ പക്ഷെ സിനിമ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ നാൽപതാം പിറന്നാൾ നിറവിലാണ് സംയുക്ത വർമ്മ.

ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ഒരു മനോഹര ചിത്രമാണ് ബിജു മേനോൻ പങ്കുവെച്ചത്. ആശംസ വാചകമൊന്നും ഇല്ലെങ്കിൽ പോലും അവരുടെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ആഴം ആ ചിത്രത്തിൽ വ്യക്തമാണ്.

ബിജു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധിപേരാണ് ആശംസകളുമായി എത്തിയത്. താരജോഡികളോടുള്ള ഇഷ്ടവും പലരും വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ നിന്നും മാറിനിന്നെങ്കിലും വെറുതെയിരുന്നില്ല സംയുക്ത.

യോഗ അഭ്യസിച്ച് കൂടുതൽ ചെറുപ്പമാകുകയും കൂടുതൽ ചുറുചുറുക്ക് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു ഇപ്പോഴും സംയുക്ത വർമ്മ. സംയുക്തയ്ക്കും ബിജു മേനോനും ഒരു മകനാണ് ഉള്ളത്. ഇപ്പോൾ മകന്റെ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സംയുക്ത സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് ആരാധകർ കാത്തിരിക്കുകയാണ്.

Read More:‘തുടക്കകാലം..’- അബിക്കൊപ്പമുള്ള പഴയകാല മിമിക്സ് പോസ്റ്റർ പങ്കുവെച്ച് നാദിർഷ

ഇടക്ക് പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും സംയുക്തയുടെ മടങ്ങിവരവ് വ്യക്തമല്ല. പല അഭിമുഖങ്ങളിലും സംയുക്ത സിനിമയിലേക്ക് എന്നാണ് എന്ന ചോദ്യം ബിജു മേനോനും അഭിമുഖീകരിക്കാറുണ്ട്. അതിനു ബിജു മേനോൻ പറഞ്ഞ മറുപടി , സംയുക്തയോട് അഭിനയിക്കരുതെന്നു താൻ പറഞ്ഞിട്ടില്ലെന്നാണ്. എന്തായാലും പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന താരം കൂടിയാണ് സംയുക്ത വർമ്മ.