ഇതാണ് മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കുട്ടിത്താരങ്ങൾ; വൈറലായി മാമാട്ടിക്കുട്ടിയുടെയും മാളൂട്ടിയുടെയും ചിത്രങ്ങൾ

November 13, 2019

മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും ഇഷ്ടതാരങ്ങളാണ് ബേബി ശാലിനിയും ബേബി ശ്യാമിലിയും. രണ്ടാം വയസുമുതൽ വെള്ളിത്തിരയിൽ എത്തിയ ശ്യാമിലി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ശ്യാമിലി അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയ താരത്തിന്റെ  കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയിരുന്നു.

View this post on Instagram

 

Sister louve ? #kollycinema #sisters #siblinggoals

A post shared by Shamlee (@shamlee_official) on

ചെറുപ്പം മുതൽ വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്ന ശാലിനി പിന്നീട് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ നായികയായി തിരിച്ചെത്തി. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ് നടൻ അജിത്തുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്നു.

 

View this post on Instagram

 

Blast from the past ??‍♀️? #goodtimes#siblinglove #sistersarefun #sistersquad #stayhappy

A post shared by Shamlee (@shamlee_official) on

അതേസമയം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന ശ്യാമിലിയും അടുത്തിടെ സിനിമ മേഖലയിലേക്ക്  തിരിച്ചെത്തിയിരുന്നു. സിദ്ധാർഥ് നായകനായ ഒയേ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തിരിച്ചുവന്നത്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിലും ശ്യാമിലിയാണ് നായികയായി എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്യാമിലിയാണ് കുട്ടിക്കാല ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

 

 

View this post on Instagram

 

Diwali ’17 ??

A post shared by Shamlee (@shamlee_official) on