മകൾക്ക് ഷഹ്‌ല എന്ന് പേരിട്ടു; ഹൃദയംതൊട്ട് ഒരു അധ്യാപകന്റെ കുറിപ്പ്

November 25, 2019

കേരള മനസാക്ഷിയെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു ഷഹ്‌ല എന്ന കൊച്ചുമിടുക്കിയുടെ മരണം. കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ കുഞ്ഞിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതാണ് മരണകാരണമെന്ന് വൈദ്യസമൂഹം വിധിയെഴുതിയപ്പോൾ അധ്യാപക സമൂഹത്തെ മുഴുവൻ കേരളക്കര ഒന്നാകെ വെറുക്കുകയായിരുന്നു. എന്നാൽ നന്മ വറ്റാത്ത അധ്യാപക സമൂഹം ഇന്നും കേരളത്തിൽ ഉണ്ടെന്ന് തെളിയിക്കുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്.

മരിച്ച ഷഹലയുടെ ഓർമ്മയ്ക്കായി സ്വന്തം കുഞ്ഞിന് ഷഹ്‌ല എന്ന് പേരിട്ടിരിക്കുകയാണ് ഒരു അധ്യാപകൻ.

”ഷഹല മോൾ വേദനയാണ് ഓർമ്മയാണ് ഓർമ്മപ്പെടുത്തലാണ് മറക്കില്ല ഒരിക്കലും. വയനാട്ടിലെ സർവ്വജന സ്കൂളിലെ കൊച്ചു മിടുക്കി ഈ ലോകത്തു നിന്നും യാത്ര പറഞ്ഞത് ഇപ്പോഴും നമ്മുടെ കേരള സമൂഹം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല.. പാമ്പ് കടിച്ചു എന്നതിലപ്പുറം ആ ക്ലാസ്സിലുണ്ടായിരുന്ന അദ്ധ്യാപകന്റെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇന്നും ഷഹല മോൾ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് ഞാനുൾപ്പെടയുള്ള  അദ്ധ്യാപക സമൂഹം. മനുഷ്യത്വം മനസ്സിൽ മരവിച്ചാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അദ്ധ്യാപകനൊപ്പമല്ല ഞാനുൾപ്പടെയുള്ള 98% അദ്ധ്യാപക സമൂഹം.. എന്നെയും കുടുംബത്തേയും ആഴത്തിൽ വേദനിപ്പിച്ചതാണ് ഈ സംഭവം അതിനാൽ ഞങ്ങൾ (രാജേഷ്, ഉഷസ്സ്, ആരുഷ്) തീരുമാനിച്ചു കഴിഞ്ഞു ഇന്നലെ (23/11/2019 ) ഞങ്ങൾക്കു പിറന്ന ഞങ്ങളുടെ പൊന്നുമോൾ ഇന്നു മുതൽ ഞങ്ങളുടെ ഷഹല മോളാണ്….അതെ അവൾ ഇനി ഷഹല വി രാജേഷ് … മറക്കില്ലൊരിക്കലും ഞങ്ങൾ ഷഹല മോളെ.” രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Read also: കടൽക്കാഴ്ചകളിൽ അലിഞ്ഞ് ദുൽഖർ; ശ്രദ്ധനേടി ഫോട്ടോഷൂട്ട്, വീഡിയോ