നടന്‍ ടിനി ടോം സംവിധായകനാകുന്നു

November 16, 2019

അഭിനയ രംഗത്തു നിന്നും ചലച്ചിത്ര സംവിധാന രംഗത്തേക്ക് ചുവടുമാറ്റം നടത്തുന്ന താരങ്ങള്‍ നിരവധിയാണ്. സിനിമ സംവിധാനത്തിൽ തിളങ്ങാനാണ് പലർക്കും ആഗ്രഹം. ഗീതു മോഹൻദാസ്, പൃഥ്വിരാജ്, കലാഭവൻ ഷാജോൺ തുടങ്ങി ഒട്ടേറെ നടി-നടന്മാരാണ് അഭിനയം കൂടാതെ സംവിധാനവും തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ നടൻ ടിനി ടോം സംവിധാനത്തിലേക്ക് കടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു ബയോപിക് ആയിരിക്കുമെന്നാണ് സൂചന. പൂർണമായും ഗൾഫിലായിരിക്കും ചിത്രീകരണമെന്നും അറിയാൻ കഴിയുന്നു. അതേസമയം ചിത്രത്തിലെ നായകനാരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മമ്മൂട്ടിയുടെ ഡ്യൂപ് വേഷങ്ങളിലാണ് തുടക്കത്തിൽ ടിനി ടോം എത്തിയത്. പിന്നീട് സഹനടനായും നായകനായുമൊക്കെ തിളങ്ങി. വില്ലൻ വേഷങ്ങളും അല്പം നെഗറ്റീവ് കഥാപാത്രങ്ങളുമെല്ലാം ടിനി ടോമിന്റെ കയ്യിൽ ഭദ്രമാണ്. സിനിമ സംവിധാനം ചെയ്യുമ്പോൾ തന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ മമ്മൂട്ടി ആയിരിക്കുമോ നായകൻ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Read More:‘മനുഷ്യത്വമാണ് വലുത്’; നാല്‍പത്തിയെന്നിനെക്കുറിച്ച് ഗായകന്‍ വിധു പ്രതാപ്

മമ്മൂട്ടിയുടെ ഡ്യൂപ് എന്ന നിലയിൽ അറിയപ്പെടുന്നതിൽ അഭിമാനമുണ്ടെന്നു പല അഭിമുഖങ്ങളിലും ടിനി ടോം വ്യക്തമാക്കിയിരുന്നു. താൻ സ്റ്റണ്ട് ഡ്യൂപ്പ് അല്ല എന്നും ഇരട്ടവേഷങ്ങളിലും ഒന്നിലധികം വേഷങ്ങളിലുമെത്തുമ്പോൾ മാത്രമാണ് മമ്മൂട്ടിക്കായി ഡ്യൂപ്പ് ചെയ്തിട്ടുള്ളു എന്നും ടിനി ടോം പറയുന്നു. നിരവധി ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിൽ സിനിമയുടെ പ്രധാന മേഖലയിലും ടിനി ടോം കൈവയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.