അമിതവണ്ണത്തെ ചെറുക്കാന്‍ രാത്രിയില്‍ ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍

November 4, 2019

പ്രായഭേദമന്യേ ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. ശരീരഭാരത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതവണ്ണത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍സ്, മൈക്രോന്യൂട്രിയന്റ്‌സ് എന്നിവ ധാരാളമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. കൂടാതെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കുന്നതാണ് നല്ലത്.

രാത്രി ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് രണ്ട് തരത്തിലുണ്ട് ഗുഡ് കാര്‍ബും ബാഡ് കാര്‍ബും. ഇതില്‍ പഞ്ചസാരയാണ് ബാഡ് കാര്‍ബ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഗുഡ് കാര്‍ബ് ശരീരത്തിന് കൂടുതല്‍ ദോഷം വരുത്തില്ലെങ്കിലും രാത്രി ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്.

Read more:“അജു ചെയ്താല്‍ ആ കഥാപാത്രം വര്‍ക്കൗട്ട് ആകുമെന്ന് തോന്നി, കാരണം അജുവിന് ഇമേജിന്റെ ഭാരമില്ല”: കമലയെക്കുറിച്ച് സംവിധായകന്‍

ധാന്യങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാത്രി ചോറ് കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. കലോറി കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണപദര്‍ത്ഥങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതും അമിതഭാരത്തെ ചെറുക്കാന്‍ സഹായിക്കും.

മധുരപലഹാരങ്ങളിലും ശീതളപാനിയങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രാത്രിസമയങ്ങളില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ രാത്രി ജ്യൂസ് കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പഴച്ചാറുകളില്‍ മധുരം ചേര്‍ക്കാതെ കുടിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ ഹെവി ഫുഡ് ഒഴിവാക്കുന്നതാണ് രാത്രിയില്‍ നല്ലത്. ഉറങ്ങുന്നതിന് മുമ്പ്‌ അമിതമായി ആഹാരം കഴിച്ചാല്‍ ദഹനം സുഗമമാകില്ല.