അന്താരാഷ്ട്ര വേദികളിലെ അംഗീകാര നിറവിൽ ആഷിഖ് അബുവിന്റെ ‘ഉടലാഴം’; പ്രദർശനത്തിന് ഒരുങ്ങുന്നു
ആഷിഖ് അബു സംവിധാനം ചെയ്ത് അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിയ ‘ഉടലാഴം’ പ്രദർശനത്തിന് ഒരുങ്ങുന്നു. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനുമോൾ, രമ്യ വത്സല, ഇന്ദ്രൻസ്, ജോയ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ നായകനായ ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിൽ അഭിനയിച്ച മണിയാണ് നായകൻ.
അനുമോളുടെയും മണിയുടെയും വ്യത്യസ്ത അഭിനയ ആവിഷ്കാരമാണ് ചിത്രത്തിലേതെന്ന് ആഷിഖ് അബു പറഞ്ഞിരുന്നു. ഡോക്ടേഴ്സ് ഡലമയുടെ ബാനറിൽ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.
ഉണ്ണികൃഷ്ണൻ ആവളയാണ് രചന. സംവിധാനവും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന് ജയരാജും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. റിലീസിന് മുന്നോടിയായി മാധ്യമപ്രവർത്തകർക്കും നിയമസഭാംഗങ്ങൾക്കുമായി ഒരു പ്രിവ്യു ഷോയും നടന്നു.
Read more: അച്ഛന്റെ ഓർമ്മയിൽ ഒരു മകൻ; ശ്രദ്ധനേടി ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഗാനം
പരസ്യ നിർമാതാവായി കരിയർ ആരംഭിച്ച ആഷിഖ് അബു, സംവിധായകൻ കമലിന്റെ അസിസ്റ്റന്റ്റ് ആയാണ് സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ‘ഡാഡി കൂൾ’ എന്ന സിനിമയിൽ സംവിധായകനായി തുടങ്ങി ’22 ഫീമെയിൽ കോട്ടയം’, ‘സാൾട്ട് ആൻഡ് പെപ്പർ’ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധ നേടിയത്. ‘മായാനദി’യും ‘വൈറസു’മാണ് ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.