ബാർബി ഡോളായി അനു, ഒപ്പം ചുവടുവെച്ച് ഉണ്ണി മുകുന്ദൻ- വിഡിയോ

June 29, 2022

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ കോമഡി മാജിക്. ഒരു കുഞ്ഞിടവേളയ്ക്ക് ശേഷമാണ് പരിപാടി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്. തുടക്കത്തിൽ സ്റ്റാർ മാജിക് എന്ന പേരിൽ ജനശ്രദ്ധനേടിയ ഷോ രണ്ടാം സീസണിൽ സ്റ്റാർ കോമഡി എന്ന പേരിൽ മുഖം മിനുക്കിയാണ് എത്തിയിരിക്കുന്നത്.

ഒട്ടേറെ പുതുമുഖ താരങ്ങൾ ഷോയിൽ അണിനിരക്കുന്നുണ്ട്. അതിനുപുറമെ സ്റ്റാർ മാജിക്കിലെ ജനപ്രിയ താരങ്ങളുമുണ്ട്. ഇപ്പോഴിതാ, അനുമോളുടെ മനോഹരമായ ഒരു നൃത്ത പ്രകടനം ശ്രദ്ധനേടുകയാണ്. സ്റ്റാർ കോമഡി മാജിക്കിലെ ജനപ്രിയ താരമാണ് അനു. ബാർബി ഡോളായാണ് അനു വേദിയിൽക്ക് എത്തിയത്. മനോഹരമായ അനുവിന്റെ നൃത്തത്തിനൊപ്പം നടൻ ഉണ്ണി മുകുന്ദനും കൂടി ചേർന്നപ്പോൾ വേദി കൂടുതൽ നിറമാർന്നതായി.

ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമാണ് നടൻ. മുൻപ് സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടിയിരുന്നു. രണ്ടാം സീസണിലും ഉണ്ണി മുകുന്ദനാണ് ഷോയ്ക്ക് തുടക്കമിടാൻ എത്തിയത്.

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ഇതുവരെ അഭിനയത്തിലാണ് തിളങ്ങിയതെങ്കിലും നിർമാണത്തിലും ആലാപനത്തിലുമെല്ലാം താരം കഴിവ് തെളിയിച്ചുകഴിഞ്ഞു. മേപ്പടിയാൻ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി ഉണ്ണി മുകുന്ദൻ നായകനായി തിയേറ്ററുകളിൽ എത്തിയത്.

Read Also: വാക്കുകൾക്കും അതീതമാണ് ഈ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ

അതേസമയം, രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ സ്റ്റാർ കോമഡി മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ കോമഡി മാജിക് ടീം.

Story highlights- anu and unni mukundan barbie dance