എട്ടുവർഷമായി സീരിയലിൽ ഉണ്ട്, പക്ഷെ രണ്ടുവയസ്സുള്ള കുഞ്ഞുങ്ങൾ പോലും തിരിച്ചറിഞ്ഞത് ‘സ്റ്റാർ മാജിക്കി’ലൂടെയാണ്- സന്തോഷം പങ്കുവെച്ച് അനു

November 7, 2022

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

ഇത്രയും നാളത്തെ യാത്ര സ്റ്റാർ മാജിക് വേദിയിൽ പങ്കുവയ്ക്കുകയാണ് ഇപ്പോൾ അനു. കഴിഞ്ഞ എട്ടുവർഷമായി അഭിനയരംഗത്തുണ്ട് അനുമോൾ. എട്ടുവര്ഷത്തിനിടെ ഒട്ടേറെ പരമ്പരകളിൽ വേഷമിടുകയും ചെയ്തു. എന്നാൽ, മേക്കപ്പിടാതെ അന്നൊക്കെ പുറത്തുപോയാൽ ആരും തിരിച്ചറിയില്ലായിരുന്നു. അനു അല്ലെ എന്നൊക്കെ സംശയം തോന്നുമെങ്കിലും സീരിയലുകൾ കാണുന്ന അമ്മമാർക്കൊക്കെയേ അറിയുകയുള്ളായിരുന്നു എന്നും അനു പറയുന്നു.

എന്നാൽ, സ്റ്റാർ മാജിക്കിൽ വന്നതോടെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. രണ്ടുവയസുള്ള കുഞ്ഞുങ്ങൾ പോലും കണ്ടാൽ തിരിച്ചറിയും എന്നും അത് ഒത്തിരി സന്തോഷം നൽകുന്നുണ്ടെന്നും അനു പറയുന്നു. സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴിപങ്കുവയ്ക്കാറുണ്ട്.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളായിരുന്നു ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ സ്റ്റാർ മാജിക്കിൽ അണിനിരന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

Story highlights- star magic fame anu mol about life journey