അലിയ ഭട്ട് ഉടൻ വിവാഹിതയാകുന്നുവെന്ന് ദീപിക പദുകോൺ- രസകരമായ മറുപടിയുമായി അലിയ ഭട്ട്

November 26, 2019

താര വിവാഹങ്ങളുടെ ഒരു നീണ്ട നിരയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ബോളിവുഡിൽ നടന്നത്. ഇനി ആരാധകർ കാത്തിരിക്കുന്ന കല്യാണമാണ് രൺബീർ- അലിയ ഭട്ട് ജോഡികളുടേത്. ഇവരുടെ വിവാഹം ഉടനുണ്ടെന്ന സൂചന നൽകിയിരിക്കുകയാണ് ദീപിക പദുകോൺ.

ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിൾ പരിപാടിയിലാണ് ദീപിക അലിയയുടെ വിവാഹക്കാര്യം സൂചിപ്പിച്ചത്. പാർവതി തിരുവോത്ത്, വിജയ് ദേവരക്കൊണ്ട, വിജയ് സേതുപതി തുടങ്ങിയ സൗത്ത് ഇന്ത്യൻ താരങ്ങൾക്കൊപ്പം ദീപിക പദുകോൺ, അലിയ ഭട്ട്, രൺവീർ കപൂർ, ആയുഷ്മാൻ ഖുറാന തുടങ്ങിയവരും പങ്കെടുത്ത പരിപാടിയിൽ ആണ് രസകരമായ സംഭാഷണമുണ്ടായത്.

വിജയ് ദേവരക്കൊണ്ട തന്റെ മനസിലെ പ്രിയ നടിമാരെ കുറിച്ച് പറയുകയായിരുന്നു. ‘ഒട്ടും നാണിക്കാതെ ഞാൻ പറയാം , ഈ ടേബിളിനു ചുറ്റുമിരിക്കുന്ന പലർക്കും പലരോടും ക്രഷുണ്ട്. എനിക്ക് ദീപികയോടും അലിയയോടും വലിയ സ്നേഹമാണ്. ദീപിക പക്ഷെ വിവാഹിതയായി, എന്നാൽ …’ എന്ന് വിജയ് പറഞ്ഞു തീരും മുൻപ് ദീപിക പെട്ടെന്ന് പറഞ്ഞു, അലിയ വിവാഹിതയാകുകയാണ് എന്ന്.

Read More:‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’; ലാലേട്ടനൊപ്പം പ്രണയാർദ്രമായി മേനകയും, വീഡിയോ

അങ്ങനെ പറഞ്ഞതും ദീപികയോട് അലിയയുടെ ചോദ്യം എത്തി. ‘എക്സ്ക്യൂസ്‌ മി, നിങ്ങളെന്തിനാണ് ഇപ്പോൾ ആ കാര്യം പറഞ്ഞത്? ‘. താൻ വെറുതെ പറഞ്ഞതാണെന്നു ദീപിക പറയുന്നുണ്ടെങ്കിലും താര വിവാഹം ഏകദേശം ഉറപ്പിച്ചതായാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.