വിവാഹവേഷത്തിൽ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി ആലിയ ഭട്ട്

October 18, 2023

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഡല്‍ഹിയില്‍ ഇന്നലെയാണ് വിതരണം ചെയ്തത്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം വിതരണം ചെയ്തത്. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. ആലിയ ഭട്ടിന്റെ പുരസ്‌കാര വേദിയിലെ ലുക്കാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹവേഷത്തിലാണ് ആലിയ ഭട്ട് വേദിയിൽ എത്തിയത്.

മനോഹരമായ ഐവറിയും സ്വർണ്ണ നിറവും ചേർന്ന വിവാഹ വസ്ത്രമാണ് ആലിയ ധരിച്ചത്. 2022 ഏപ്രിലിൽ ആയിരുന്നു ആലിയയുടെയും രംബീറിന്റെയും വിവാഹം. ആ മനോഹരമായ നിമിഷത്തിന്റെ ഓർമ്മ തന്നെയാണ് ആലിയ പുരസ്കാരവേദിയിലും എത്തിച്ചത്. അതേസമയം, ഗാംഗുഭായി എന്ന സിനിമയിലെ അഭിനയത്തിനാണ് ആലിയ പുരസ്കാരം നേടിയത്. സഞ്ജയ് ലീല ബൻസാലി ആണ് ചിത്രം സംവിധാനം ചെയ്തത്.

Read also: “ആർടിഓ യെ കാണണം.. എന്താ മക്കളേ കാര്യം? ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും”; പരാതിയുമായി കുട്ടികൾ, ഉടനെ നടപടി

അതുവരെ ചെയ്തിട്ടില്ലാത്ത ലുക്കിലാണ് ആലിയ ഭട്ട് ചിത്രത്തിൽ എത്തിയത്. ഗാംഗുഭായിയായി മാറുന്ന ഗംഗയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഹുസ്സൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രം. അതേസമയം, മികച്ച നടിക്കുള്ള പുരസ്കാരം, ആലിയ ഭട്ടും കൃതി സനോണും പങ്കിടുകയായിരുന്നു. മിമി എന്ന സിനിമയിലെ അഭിനയത്തിനാണ് കൃതി പുരസ്‌കാരത്തിന് അർഹയായത്.

Story highlights- aaliya bhatt re wears her wedding saree for award function