ഫോട്ടോഷൂട്ടിനിടെ കുരങ്ങ് ചാടിപ്പിടിച്ചത് കല്യാണപ്പെണ്ണിന്റെ തലയിൽ; രക്ഷിക്കാൻ ചെറുക്കന്റെ ബുദ്ധിപരമായ നീക്കം- വീഡിയോ

November 23, 2019

രസകരമായ ഒട്ടേറെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാകാറുണ്ട്. കുട്ടികളുടെയും മുതിർന്നവരുടേതും മൃഗങ്ങളുടേതുമായി ഇങ്ങനെ വൈറലാകുന്ന വിഡിയോകൾ രസകരവുമാണ്. കുട്ടികൾ പാടുന്നതും നൃത്തം ചെയ്യുന്നതും മറ്റു കഴിവുകൾ പ്രകടിപ്പിക്കുന്നതുമായ വിഡിയോകൾക്ക് ആരാധകരുമേറെയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത് ഒരു കുരങ്ങിന്റെ വീഡിയോയാണ്. ശാസ്താംകോട്ടയിൽ ഒരു ക്ഷേത്രത്തിലെ കല്യാണമാണ് സംഭവസ്ഥലം. കല്യാണം കഴിഞ്ഞു ചെറുക്കനും പെണ്ണും ഫോട്ടോഷൂട്ട് നടത്തുമ്പോളാണ് കുരങ്ങ് എത്തുന്നത്. ക്ഷേത്ര മതിലിൽ ചാരി നിന്ന് ഫോട്ടോഷൂട്ട് നടത്തുമ്പോൾ മതിലിന്റെ മുകളിലിരുന്ന് കുരങ്ങ് കല്യാണപ്പെണ്ണിന്റെ തലയിലൊരൊറ്റ പിടുത്തം.  കുരങ്ങിന് പെണ്ണിന്റെ തലയിലുള്ള മുല്ലപ്പൂവാണ് വേണ്ടത്.

പൂവ് വലിച്ചൂരി വായിലേക്കിട്ട് തലയിൽ പിടിച്ച് ഇരിക്കുകയാണ് കുരങ്ങ്. കല്യാണ പെണ്ണാകട്ടെ , ഭയന്ന് പോയി. ഒടുവിൽ കല്യാണ ചെക്കന്റെ ബുദ്ധിപരമായ നീക്കമാണ് പെണ്ണിനെ കുരങ്ങിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. കല്യാണ പെണ്ണിന്റെ തലയിൽ നിന്നും കുറച്ച് പൂമാല ഊരി കുരങ്ങിന് നല്കിയതോടെ കൂട്ടമായെത്തിയ കുരങ്ങ് തിരികെപ്പോയി. ഒന്ന് ഭയപ്പെടുത്തിയെങ്കിലും ചിരി പടർത്തുകയാണ് ഈ വീഡിയോ.