‘എനിക്ക് ‘സ്നൊപ്പം’ പറയാനേ പറ്റുന്നുള്ളു..’; വിതുമ്പികൊണ്ട് കുറുമ്പി -ചിരിപ്പിച്ച് വീഡിയോ

November 20, 2019

കൊച്ചു കുട്ടികളുടെ വീഡിയോ വളരെ വേഗമാണ് വൈറലാകുന്നത്. കാരണം അത്രക്ക് രസകരമായ കാര്യങ്ങളാണ് അവർക്ക് പറയാനുള്ളത്. രാമായണം കഥ പറഞ്ഞ കുട്ടിയും പാട്ടുകാരി കുട്ടിയുമൊക്കെ തരംഗമായതിനു പിന്നാലെ ഇപ്പോൾ ഒരു കരച്ചിലുകാരിയാണ് വൈറലാകുന്നത്.

സ്വപ്നം എന്ന് പറയാൻ ‘അമ്മ പറഞ്ഞു കൊടുക്കുകയാണ്. എത്ര ശ്രമിച്ചിട്ടും കുട്ടിക്ക് സ്നൊപ്പം എന്നെ പറയാൻ പറ്റുന്നുള്ളു. രണ്ടുമൂന്നു തവണ പറഞ്ഞിട്ടും ശരിയാകുന്നില്ല. ഒടുവിൽ വിതുമ്പിക്കരഞ്ഞുകൊണ്ടു കുട്ടി പറയുകയാണ് , എനിക്ക് സ്നൊപ്പം എന്ന് പറയാനെ പറ്റുന്നുള്ളു.

കുട്ടി കരയുകയാണെങ്കിലും സ്നൊപ്പം എന്ന് കേൾക്കാൻ വലിയ രസമാണ്. എന്തായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.