അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, ചാറ്റിങ് രീതിയിലും മാറ്റങ്ങൾ’; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഇടയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന നിരവധി അപ്ഡേഷനുകൾ വാട്സ്ആപ്പ് വരുത്താറുണ്ട്. ഇത്തരത്തില്‍ പുതിയൊരു മാറ്റത്തിനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ചാറ്റിങ് രീതിയെ മാറ്റിമറിയ്ക്കുന്ന ഒരു പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്.
‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’ എന്ന ഫീച്ചറും പുതിയ പതിപ്പിൽ ലഭ്യമാകും. അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തനിയെ മാഞ്ഞുപോകുന്നതാണ് ഈ ഫീച്ചര്‍. അതായത് നിലിവിലുള്ള ഡലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനില്‍ മാറ്റം വരുന്നു. അയക്കുന്ന സന്ദേശം നിശ്ചിത സമയത്തിനുള്ളില്‍ താനേ മായുന്ന ഡിസപ്പിയറിങ് മെസ്സേജ് എന്ന സംവിധാനമാണ് പുതുതായി വാട്സ്ആപ്പില്‍ ലഭ്യമാകുന്നത്. പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് നമ്പർ 2.19.348 ലാണ് പുതിയ ഫീച്ചറുകൾ ലഭ്യമാകുന്നത്.
Read also: കലോത്സവനഗരിയില്‍ തലയുയര്‍ത്തി നില്ക്കുന്ന ഈ കൊടിമരത്തിനുണ്ട് ഒരു കഥ പറയാന്‍: വീഡിയോ
ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനില്‍, നിലവില്‍ നാം ഒരു മെസ്സേജ് ഡിലീറ്റ് ചെയ്താല്‍ മെസ്സേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള് അത് ഡിലീറ്റ് ചെയ്തു എന്ന അറിയിപ്പ് ലഭിയ്ക്കും. എന്നാല്‍ പുതിയ ഫീച്ചറില്‍ ഈ അറിയിപ്പും ഇല്ലാതായേക്കും എന്നാണ് സൂചന. ഗ്രൂപ്പ് അഡ്മിന്മാര്ക്ക് നിശ്ചിത ഇടവേളകള്‍ നിശ്ചയിക്കാന്‍ സാധിക്കും. ഈ സമയത്തിനുള്ളില്‍ മെസ്സേജുകള്‍ തനിയെ ഡിലീറ്റ് ചെയ്യപ്പെടും. അഞ്ച് മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ രണ്ട് സമയപരിധികളാണ് തിരഞ്ഞെടുക്കാനാവുക. ഇപ്പോൾ ഈ ഫീച്ചർ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമേ ലഭ്യമാകൂ. ഫീച്ചർ നിയന്ത്രിക്കുന്നതിന് ഗ്രൂപ്പ് അഡ്മിനുകൾക്ക് മാത്രമേ ടോഗിൾ ബട്ടൺ ഉപയോഗിക്കാൻ കഴിയൂ.