ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ 27-ാം സ്ഥാനത്ത് മോഹൻലാൽ; പിന്നാലെ മമ്മൂട്ടി

December 19, 2019

ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ ഇടം നേടി മോഹൻലാൽ. ഇരുപത്തിയേഴാം സ്ഥാനത്താണ് ഇത്തവണ മോഹൻലാൽ ഇടം പിടിച്ചത്. 2017ൽ പതിനൊന്നു കോടി വരുമാനവുമായി എഴുപത്തിമൂന്നാം സ്ഥാനമായിരുന്നു മോഹൻലാൽ സ്വന്തമാക്കിയത്. എന്നാൽ 2018ൽ ലിസ്റ്റിൽ ഇടം ലഭിച്ചതുമില്ല. എന്നാൽ 2019ലെ ലിസ്റ്റിൽ വൻ കുതിപ്പാണ് മോഹൻലാൽ നടത്തിയിരിക്കുന്നത്.

ഇത്തവണ ഒന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയാണ്.252 കോടിയാണ് വിരാടിന്റെ വരുമാനം. നൂറു കോടി വരുമാനവുമായി രജനികാന്ത് പതിമൂന്നാം സ്ഥാനത്തുണ്ട്. അക്ഷയ് കുമാർ രണ്ടാം സ്ഥാനവും സൽമാൻ ഖാൻ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നു.

Read More:ചപ്പാത്തി ചില്ലറക്കാരനല്ല; അടങ്ങിയിരിക്കുന്നത് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ

നാലാം സ്ഥാനത്ത് അമിതാഭ് ബച്ചനാണ്. മമ്മൂട്ടിയും ലിസ്റ്റിൽ ഇത്തവണ ഇടം പിടിച്ചു. അറുപത്തിമൂന്നാം സ്ഥാനത്താണ് മമ്മൂട്ടി. സച്ചിൻ ടെണ്ടുൽക്കർ ഒൻപതാം സ്ഥാനത്തുണ്ട്.