കളിയും ചിരിയും ചിന്തകളുമായി ‘അമ്മയും കുഞ്ഞും’ തുടക്കമിട്ടു- ചിത്രങ്ങൾ
കുഞ്ഞുങ്ങൾ മാറ്റുരയ്ക്കുന്ന വേദിയിലേക്ക് ആ കഴിവുകൾക്കായി അവരെ പ്രാപ്തരാക്കുന്ന അമ്മമാർ കൂടി എത്തിയാലോ? കര്ട്ടന് പിന്നിൽ നിന്ന് മക്കളുടെ പ്രകടനത്തിൽ ആകാംക്ഷയുമായി നിൽക്കുന്ന അമ്മമാർ ഒരു പക്ഷെ തനിക്ക് കിട്ടാതെ പോയ വേദികൾ മക്കൾക്ക് നൽകാനുള്ള നെട്ടോട്ടത്തിലാവും. കഴിവുകൾ പ്രകടിപ്പിക്കാൻ അമ്മമാർക്കും വേദിയൊരുക്കിയിരിക്കുകയാണ് ഫ്ളവേഴ്സ് ടി വി അമ്മയും കുഞ്ഞും എന്ന പരിപാടിയിലൂടെ.
ഒഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട അമ്മമാരും കുട്ടികളുമാണ് അമ്മയും കുഞ്ഞും എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. ആഘോഷവും മേളവുമായി അമ്മയും കുഞ്ഞും തിങ്കളാഴ്ച മുതൽ തുടക്കമിട്ടു. വൈകിട്ട് ആറു മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ചില മുഖങ്ങളും അമ്മയും കുഞ്ഞും വേദിയിലുണ്ട്. പാട്ടും നൃത്തവും അഭിനയവും സംവാദവുമായി സജീവമായ തുടക്കമാണ് പരിപാടി കുറിച്ചിരിക്കുന്നത്.