മനം കവർന്ന് ‘അനുഗ്രഹീതൻ ആന്റണി’യിലെ ഗാനം ട്രെൻഡിങ്ങിൽ..

December 24, 2019

സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ‘അനുഗ്രഹീതൻ ആന്റണി’. 96 എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി ജി കിഷൻ ആണ് നായിക. തരംഗമായ സോങ് ടീസറിന് പിന്നാലെ പാട്ടും എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പാട്ടിനു ലഭിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം നൽകി ഹരിചരൻ ആലപിച്ചിരിക്കുന്നു. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് സംവിധാനം.

ആന്റണിയും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് അനുഗ്രഹീതൻ ആന്റണി. ലക്ഷ്യ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്.

സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read More:പ്രണയം പറഞ്ഞ് സണ്ണി വെയ്ൻ; മനോഹര ഗാനം ആലപിച്ച് ഹരിശങ്കർ

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്.  ഗൗരി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതൻ ആന്റണി.