ഷൈൻ ടോം ചാക്കോയും സണ്ണി വെയ്നും മുഖ്യകഥാപാത്രങ്ങളാകുന്ന ‘അടിത്തട്ട്’; ആഴക്കടലിലെ ആക്ഷൻ രംഗങ്ങളുമായി ട്രെയ്‌ലർ

June 30, 2022

ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അടിത്തട്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയാപ്രവർത്തകർ. ആഴക്കടലിലെ കഥകളൂം മത്സ്യത്തൊഴിലാളികളുടെ ജീവിതവും പറയുന്ന ചിത്രമാണ് അടിത്തട്ട് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പോക്കിരി സൈമൺ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണ് അടിത്തട്ട്. ചിത്രത്തിൽ ജയപാലനും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂർണമായും നടുക്കടലിൽ ചിത്രീകരിച്ചതാണ് ചിത്രമെന്നാണ് ടീസറും ട്രെയ്‌ലറുമൊക്കെ നൽകുന്ന സൂചന.

ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തേയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട് എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. കടലും മൽസ്യബന്ധനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ കഥ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ തന്നെയാണ് നടക്കുന്നത്. ഖൈസ് മില്ലനാണ് രചന നിർവഹിച്ചിരിക്കുന്നത്. ഷൈനും സണ്ണിയും അതിൽ മത്സ്യത്തൊഴിലാളികളുടെ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

Read also: പതിനൊന്ന് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയുടെ മനം കവർന്ന് പൃഥ്വിരാജ്- സുപ്രിയ വിവാഹ വിഡിയോ

അതേസമയം, വെള്ളേപ്പമാണ് ഷൈൻ ടോം ചാക്കോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ഷൈൻ ടോം ചാക്കോ വിജയ്‌യെ നായകനാക്കി സൺ പിക്ചേഴ്സ് നിർമിച്ച ‘ബീസ്റ്റ്’ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. ‘പന്ത്രണ്ടാ’ണ് താരത്തിന്റേതായി അവസാനം തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം ‘കുറ്റവും ശിക്ഷയും’ ആണ് സണ്ണി വെയ്‌ന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പ്രശസ്ത സംവിധായകന്‍ രാജീവ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

Story highlights: Sunny Wayne Shine Tom Chacko Adithattu Trailer