സ്ലീവാച്ചന്റെ ‘റിയൽ’ കെട്ട്യോളും ‘റീൽ’ കെട്ട്യോളും- ‘കെട്ട്യോളാണ് എന്റെ മാലാഖ’ നായികയുടെ പോസ്റ്റ്

December 31, 2019

2019 ആസിഫ് അലിയെ സംബന്ധിച്ച് വലിയ അംഗീകാരങ്ങളുടേതും നടനെന്ന നിലയിൽ തെളിയിക്കപ്പെട്ടതുമായ വർഷമാണ്. ഒന്നിനൊന്നു മികച്ച വേഷങ്ങളാണ് ആസിഫ് അലിയെ തേടി എത്തിയത്. ഏറ്റവും ഒടുവിൽ ഈ വർഷം റിലീസ് ചെയ്ത ആസിഫ് ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.

ഇപ്പോൾ സിനിമയിലെ നായികയായ വീണ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ആസിഫ് അലിക്കൊപ്പം വീണയും ആസിഫ് അലിയുടെ ഭാര്യ സമയും നിൽക്കുന്ന ചിത്രമാണ് വീണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

സ്ലീവാച്ചന്റെ റിയൽ കെട്ട്യോളും, റീൽ കെട്ട്യോളും എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ ഷൂട്ടിങ്ങിനിടയിലുള്ള ചിത്രമാണ് ഇത്.

Read More:ഈ സുന്ദരിക്കുട്ടികൾ ബോളിവുഡ് കീഴടക്കിയ മലയാളി നായികമാരാണ്!

കുടുംബപശ്ചാത്തലത്തിലുള്ള ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.