ആത്മാവില്‍ തൊട്ട് ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനം: വീഡിയോ

December 14, 2019

ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. നിസ്സാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനും വേണ്ടിയുള്ള ആസിഫ് അലിയുടെ ലുക്കും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. ‘ആത്മാവിലെ വാനങ്ങളില്‍…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരയണന്റേതാണ് ഈ ഗാനത്തിലെ വരികള്‍. വില്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നു. നജീം അര്‍ഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more:“പടം സൂപ്പര്‍ ആയിരുന്നു മോനേ, അല്ല മോന്‍ ഏതാ ഈ പടത്തില്‍…”; ആരാധകന്റെ ചോദ്യത്തിന് രസികന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

ചിത്രത്തിന്റേതായി അടുത്തിടെ ‘പതിവോ മാറും…’ എന്നു തുടങ്ങുന്ന മറ്റൊരു ഗാനം പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നതും. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വില്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നു. നിരഞ്ജ് സുരേഷിന്റെ ആര്‍ദ്രമായ ആലാപനം ഗാനത്തെ കൂടുതല്‍ മികച്ചതാക്കുന്നു. ചിത്രത്തിലേതായി മറ്റൊരു ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. ‘എന്നാ ഉണ്ട്രാ ഉവ്വേ…’ എന്നു തുടങ്ങുന്ന ഗാനത്തിനും പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.