“പടം സൂപ്പര്‍ ആയിരുന്നു മോനേ, അല്ല മോന്‍ ഏതാ ഈ പടത്തില്‍…”; ആരാധകന്റെ ചോദ്യത്തിന് രസികന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

December 14, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച ഒരു വീഡിയോ. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ‘മാമാങ്കം’ കണ്ടിറങ്ങിയ ഒരു ആരാധകന്‍ ഉണ്ണി മുകുന്ദനോട് ചോദിക്കുന്ന ഒരു ചോദ്യവും അതിന് താരം നല്‍കുന്ന മറുപടിയുമാണ് വീഡിയോയില്‍.

‘മാമങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പടം കണ്ടിറങ്ങിയ ആരാധകന്‍ ഉണ്ണി മുകുന്ദന്റെ സമീപത്തെത്തി. ‘പടം സൂപ്പര്‍ ആയിരുന്നു മോനേ. അല്ല മോന്‍ ഏതാ ഈ പടത്തില്‍’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആരാധകന്റെ ഈ ചോദ്യത്തിന് മുമ്പില്‍ തലയില്‍ കൈവെച്ച് ചിരിച്ചുപോയി ഉണ്ണി മുകുന്ദന്‍. തുടര്‍ന്ന് ആരാധകന് കൃത്യമായ മറുപടിയും താരം നല്‍കി . ‘ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ആള് താനായിരുന്നുവെന്നും ഇപ്പോള്‍ തടി അല്പം കുറഞ്ഞതാണെന്നും’ ഉണ്ണി മുകുന്ദന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ഉണ്ണി മുകുന്ദന്റെ രസികന്‍ മറുപടി കേട്ട് ആരാധകനിലും ചിരി നിറഞ്ഞു.

എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രാചി തെഹ്ലാന്‍, അനു സിത്താര, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിക്കുന്നുണ്ട്.

"പടം സൂപ്പർ ആയിരുന്നു മോനെ,അല്ല മോൻ ഏതാ ഈ പടത്തിൽ ".. 🤣😆🏃 That Pling Moment 🤪 https://youtu.be/6DSyRVKyDnc?t=237s

Posted by Unni Mukundan on Thursday, 12 December 2019