മലയാളത്തിന്റെ റോക്കി ഭായ്; വൈറൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

September 3, 2022

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദൻ. വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടാറുള്ള താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാവുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് താരം ചിത്രങ്ങളിലെത്തുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ചിത്രങ്ങളുടെ താഴെ രസകരമായ നിരവധി കമൻറ്റുകളും വന്നിരുന്നു. ഇത് റോക്കി ഭായ് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മലയാളത്തിന്റെ റോക്കി ഭായ്, കേരള റോക്കി ഭായ്, കെജിഎഫ് റോക്കി ഭായ് മലയാളം എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

അതേ സമയം ‘ഷെഫീഖിന്റെ സന്തോഷം’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ ജയൻ, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാനാണ് സം​ഗീതം കൈകാര്യം ചെയ്യുന്നത്. എൽദോ ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Read More: ചിരിയും നൃത്തച്ചുവടുകളുമായി ഓണാഘോഷം പൊടിപൊടിക്കാൻ ഉത്രാട ദിനത്തിൽ ജയറാം സ്റ്റാർ മാജിക് വേദിയിൽ…

മേപ്പടിയാനാണ് ഉണ്ണി മുകുന്ദൻ നിർമ്മിച്ച ആദ്യ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയിച്ച ചിത്രം ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരവും നേടിയിരുന്നു. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്.

Story Highlights: Unni mukundan viral photoshoot