ചിരിയും നൃത്തച്ചുവടുകളുമായി ഓണാഘോഷം പൊടിപൊടിക്കാൻ ഉത്രാട ദിനത്തിൽ ജയറാം സ്റ്റാർ മാജിക് വേദിയിൽ…

September 3, 2022

കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട നടനാണ് ജയറാം. പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ആവേശത്തിലാക്കുകയും ചെയ്‌ത ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് താരം. സത്യൻ അന്തിക്കാടിന്റെയും പദ്‌മരാജന്റെയുമൊക്കെ ചിത്രങ്ങളിൽ ജയറാം ചെയ്‌ത കഥാപാത്രങ്ങളെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇപ്പോൾ ജയറാം ഫ്‌ളവേഴ്‌സ് ടിവിയുടെ സ്റ്റാർ മാജിക് വേദിയിലേക്ക് എത്തുകയാണ്. ഉത്രാട ദിനത്തിലാണ് ജയറാം താര വേദിയിൽ ഓണമാഘോഷിക്കാൻ എത്തുന്നത്. വേദിയിലെ താരങ്ങൾക്കൊപ്പമുള്ള ഓണാഘോഷത്തിൽ താരം പങ്കുചേരും. പാട്ടും മിമിക്രിയും നൃത്തവുമായി ഓണം പൊടിപൊടിക്കാനാണ് ജയറാം എത്തുന്നത്.

മണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ ഇനി തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന്ന രസകരമായ അനുഭവങ്ങൾ ജയറാം നേരത്തെ പങ്കുവെച്ചിരുന്നു. സിനിമയ്ക്കായി തനിക്ക് വലിയ വയറ് വേണമെന്നാണ് മണി സാർ ആദ്യം ആവശ്യപ്പെട്ടതെന്ന് പറയുകയാണ് ജയറാം. ആ സമയത്ത് മെലിഞ്ഞിരിക്കുകയായിരുന്ന താൻ നാല് മാസം കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് തടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More: “എനിക്ക് മാത്രം മണി സാർ ഭക്ഷണം തരുമായിരുന്നു, കാരണം..’; പൊന്നിയിൻ സെൽവന്റെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് ജയറാം

അതേ സമയം പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടിവി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. ലക്ഷ്‌മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്.

Story Highlights: Jayaram at star magic show on uthradam