‘ഹൃദയ ചിറകിലേറി എനിക്ക് പറക്കാം’- അതിസുന്ദരിയായി ഭാവന
December 15, 2019

മലയാള സിനിമയുടെ പ്രിയ നായികയാണ് ഭാവന. വിവാഹ ശേഷം സിനിമ രംഗത്ത് സജീവമല്ലെങ്കിലും ഭാവന ഒട്ടേറെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. വിവാഹ ശേഷം ഭാവന കൂടുതൽ സുന്ദരിയായതായാണ് ആരാധകർ വിലയിരുത്തുന്നതും. ഇപ്പോൾ ഒരു വെളുത്ത ഗൗണിൽ ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാവന.
‘എന്റെ ഹൃദയത്തിനു ചിറകുണ്ട്, എനിക്ക് പറക്കാം’ എന്നാണ് ഭാവന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇനി മലയാള സിനിമയിലേക്ക് ഇല്ല വ്യക്തമാക്കിയ ഭാവന കന്നഡ സിനിമയിൽ ചെറിയ ഇടവേളകളിൽ സിനിമ ചെയ്യാറുണ്ട്.

കന്നഡ നിർമാതാവ് നവീനെ ആണ് അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ ഭാവന വിവാഹം കഴിച്ചത്. ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് തൃശൂർ സ്വദേശിനിയായ ഭാവന.
Read More:രജനികാന്തിന്റെ നായികയായി കീർത്തി സുരേഷ്