കരുത്തിന്റെയും ഉയിർത്തെഴുന്നേൽപിന്റെയും ‘ഛപാക്’; ട്രെയ്ലർ

ആസിഡ് ആക്രമണം ഇതിവൃത്തമാകുന്ന ‘ഛപാക്കി’ന്റെ ട്രെയ്ലർ എത്തി. ദീപിക പദുകോൺ ആണ് നായികയായി എത്തുന്നത്. ലക്ഷ്മി അഗർവാളിന്റെ ജീവിത കഥയാണ് ‘ഛപാക്’ പറയുന്നത്. ആസിഡ് ആക്രമണത്തിൽ തളർന്നു പോയ മാലതി എന്ന പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പാണ് ചിത്രം പങ്കുവയ്ക്കുന്നതെന്ന് ട്രെയ്ലറിൽ വ്യക്തമാണ്.
മലയാളത്തിൽ പാർവതി നായികയായി ‘ഉയരെ’ എന്ന ചിത്രവും സമാന ആശയത്തിൽ എത്തിയിരുന്നു. വലിയ അംഗീകാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മേഘ്ന ഗുൽസാർ ആണ് ‘ഛപാക്’ സംവിധാനം ചെയ്തിരിക്കുന്നത്.
ട്രെയ്ലർ ലോഞ്ചിൽ വിതുമ്പി കരഞ്ഞുകൊണ്ടാണ് ദീപിക പദുകോൺ മാധ്യമങ്ങളോട് സംസാരിച്ചത്. ‘പൊതുവെ ഒരു സിനിമയുടെ വിവരണം മുഴുവൻ കേട്ടതിനു ശേഷമാണ് ഈ സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. എന്നാൽ വളരെ അപൂർവമായി മാത്രമാണ് ചിത്രത്തിന്റെ സംവിധായകയെ കണ്ടപ്പോൾ തന്നെ സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. വളരെ ആവേശത്തോടെയും ഉത്തരവാദിത്തത്തോടെയും ഞങ്ങൾ ചെയ്ത സിനിമയാണിത്’.
Read More: പട്ടിയെ പെയിന്റടിച്ച് കടുവയാക്കി; കുരങ്ങിനെ തുരത്തിയ കർഷകന്റെ ബുദ്ധിക്ക് കയ്യടി..
പതിനഞ്ചാം വയസിൽ ആസിഡ് ആക്രമണം നേരിട്ട വ്യക്തിയാണ് ലക്ഷ്മി അഗർവാൾ. പിന്നീട് അവർ ആസിഡ് ആക്രമണം നേരിട്ടവരുടെ ശബ്ദമായി മാറുകയായിരുന്നു.