‘ഓം ശാന്തി ഓം’ സിനിമയുടെ പതിമൂന്നാം വാർഷികം; ട്വിറ്ററിൽ ശാന്തിപ്രിയയായി ദീപിക പദുക്കോൺ

November 9, 2020

ബോളിവുഡിൽ വളരെവേഗത്തിൽ ജനപ്രിയയായി മാറിയ നടിയാണ് ദീപിക പദുക്കോൺ. കന്നഡ സിനിമയിലൂടെയാണ് തുടക്കമെങ്കിലും 2007ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഓം ശാന്തി ഓം’ ആണ് ദീപികയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. ബോളിവുഡിലെ അരങ്ങേറ്റ ചിഹ്‌റം തന്നെ ഷാരൂഖ് ഖാനൊപ്പമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ പതിമൂന്നാം വാർഷികം ആഘോഷമാക്കുകയാണ് ദീപിക.

ട്വിറ്ററിൽ ദീപിക പദുക്കോൺ എന്ന പേരിന് പകരം ഓം ശാന്തി ഓമിലെ ശാന്തിപ്രിയ എന്ന കഥാപാത്രത്തിന്റെ പേരാണ് നടി നൽകിയിരിക്കുന്നത്. സിനിമയിൽ നിന്നുള്ള ഒരു ചിത്രവും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഫറ ഖാൻ സംവിധാനം ചെയ്ത സിനിമ പുനർജന്മവും സിനിമയ്ക്കുള്ളിലെ സിനിമയും പ്രണയവുമൊക്കെയാണ് പങ്കുവെച്ചത്.

സ്ക്രീൻ ടെസ്റ്റ് ഇല്ലാതെയാണ് ദീപിക പദുക്കോൺ ഓം ശാന്തി ഓം എന്ന ചിത്രത്തിൽ നായികയായത്. വളരെയധികം അഭിനയപ്രാധാന്യമുള്ള ചിത്രം കൂടിയായിരുന്നു ഇത്. ഷാരൂഖ് ഖാനും ഫറ ഖാനും തന്നിൽ വിശ്വാസമർപ്പിക്കുയായിരുന്നു എന്നാണ് ദീപിക ചിത്രത്തെക്കുറിച്ച് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്.

Read More: ‘ലാൽ സിംഗ് ഛദ്ദ’യിലെ ഷാരൂഖ് ഖാന്റെ രംഗങ്ങൾ സംവിധാനം ചെയ്തത് ആമിർ ഖാൻ

‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചപുതുമുഖ നായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് ദീപിക കരസ്ഥമാക്കിയിരുന്നു. ബോക്‌സോഫീസിൽ വൻ ഹിറ്റായ ഈ സിനിമയിൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ ജോഡിയുടെ കെമിസ്ട്രി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഫറയുടെ മറ്റൊരു ചിത്രമായ ‘ഹാപ്പി ന്യൂ ഇയർ’, രോഹിത് ഷെട്ടിയുടെ ‘ചെന്നൈ എക്സ്പ്രസ്’ എന്നിവയിലും ഈ താരജോഡികൾ ഒന്നിച്ചിരുന്നു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിലും നായികയായി നിശ്ചയിച്ചിരിക്കുന്നത് ദീപിക പദുക്കോണിനെയാണ്.

Story highlights- deepika padukone celebrating 13 years of ohm shanthi ohm