പ്രഭാസും ദീപികയും ഒന്നിക്കുന്ന നാഗ് അശ്വിൻ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും

October 8, 2020

മഹാനടി സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന പ്രഭാസ് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായികയായെത്തുന്നത്. ഇപ്പോഴിതാ, ഒക്ടോബർ ഒൻപതിന് ഒരു വലിയ പ്രഖ്യാപനം വരുന്നതായി നാഗ് അശ്വിൻ അറിയിച്ചിരിക്കുകയാണ്. പ്രഭാസ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് നാഗ് അശ്വിൻ പങ്കുവയ്ക്കുന്നതെന്നാണ് സൂചന.

നേരത്തെ നാഗ് അശ്വിൻ ഇത് ഒരു പാൻ വേൾഡ് മൂവിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സൂചനയും നൽകിയിരുന്നു. മാത്രമല്ല, വൈജയന്തി മൂവീസും ഒക്ടോബർ ഒൻപതിന് ഒരു ബ്രഹ്മാണ്ഡ പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ്. എന്തായാലും പ്രഭാസിന്റെ ആരാധകർ ആവേശത്തിലാണ്.

പൂജ ഹെഗ്‌ഡെ നായികയാകുന്ന രാധേ ശ്യാമിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോൾ. ഇറ്റലിയിലാണ് ചിത്രീകരണം നടക്കുന്നത്. ഈ രണ്ട് പ്രോജക്ടുകൾക്ക് പുറമേ, ഓം റൗത്തിന്റെ ആദിപുരുഷിൽ രാമനായി പ്രഭാസ് വേഷമിടുന്നു. നായികയെ തീരുമാനിക്കാത്ത ചിത്രത്തിൽ സെയ്ഫ് അലി ഖാൻ രാവണനായി എത്തുന്നുണ്ട്.

Story highlights-  Prabhas and Deepika Padukone starrer  movie