ഇനി ട്രെയ്ൻ ഓടിക്കാൻ ട്രാക്ക് വേണ്ട, റോഡ് മതി; പുതിയ സംവിധാനവുമായി ചൈന

പുതിയ കണ്ടുപിടുത്തങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുന്നവരാണ് ചൈനക്കാർ. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് അന്വേഷിക്കുന്നവരും ചെന്നെത്തുന്നത് ചൈനയിലാണ്. സാങ്കേതികവിദ്യകൾക്ക് ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ചൈനയിൽ തന്നെ. ഇപ്പോഴിതാ ട്രാക്ക് ഇല്ലാതെ ട്രെയ്ൻ ഓടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന.
റെയിൽേവ ട്രാക്ക് ഇല്ലാതെ റോഡിലൂടെ ട്രെയിൻ സർവീസ് നടത്തിക്കഴിഞ്ഞു. ചൈനയിലെ സിഷുവാൻ പട്ടണത്തിലാണ് ആദ്യമായി ട്രാക്ക് ഇല്ലാതെ റോഡിലൂടെ ട്രെയിൻ ഓടിച്ചത്.
Read also: പാടത്ത് കൃഷിക്കിടയില്‍ പാട്ട്; ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ ‘പോപ് ഗായകനെ’ വരവേറ്റ് സമൂഹമാധ്യമങ്ങള്‍
രണ്ട് വർഷങ്ങൾക്ക് മുൻപ് പാളങ്ങളില്ലാത്ത ട്രെയ്ൻ എന്ന ആശയം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് യാഥാർഥ്യമാകുന്നത്. ഏകദേശം 1,1 44 കോടി മുതൽമുടക്കിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സാധാരണയായി ഡ്രൈവറില്ലാത്ത കാറുകളിൽ ഉപയോഗിക്കുന്ന ജിപിഎസ്, ലിഡാർ സാങ്കേതികവിദ്യകളുടെ സഹായത്താലാണ് ഈ ട്രെയ്ൻ പ്രവർത്തിക്കുന്നത്.
മണിക്കൂറിൽ ഏകദേശം 70 കിലോമീറ്റർ വേഗത്തിലായിരിക്കും ഈ ട്രെയ്ൻ സഞ്ചരിക്കുക. 300 യാത്രക്കാർക്കാണ് ഒരേസമയം ഈ ട്രെയ്‌നിൽ സഞ്ചരിക്കാനാകുക.