പുതുവർഷം വരവേൽക്കാൻ ന്യു ഇയർ ബ്ലാസ്റ്റുമായി ഫ്‌ളവേഴ്സ്.. സംഗീത രാവിന് ഇനി ഒരുനാൾ മാത്രം ബാക്കി..

December 27, 2019

ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശമടങ്ങും മുൻപ് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം. ഇത്തവണ ന്യു ഇയർ ആഘോഷങ്ങൾക്ക് ഫ്ളവേഴ്സ് തുടക്കമിടുന്നത് ഒരു ഗംഭീര സംഗീത രാവിലൂടെയാണ്; ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റ്. ആഘോഷങ്ങൾ ആരംഭിക്കാൻ ഇനി ഒരു നാൾ മാത്രമാണ് ബാക്കി. റിഹേഴ്സൽ തകൃതിയായി നടക്കുകയാണ്.

കൈവിരലുകളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യയും സംഘവുമാണ് ഫ്ളവേഴ്‌സ് ന്യൂ ഇയര്‍ ബ്ലാസ്റ്റിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, ആലാപന മാധുരികൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ശക്തിശ്രീ ഗോപാലന്‍, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരന്‍ തുടങ്ങിയവരും ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റിന്റെ മാറ്റു കൂട്ടുന്നു. കാണികളുടെ സിരകളില്‍ താളാത്മകമായ സംഗീതത്തിന്‍റെ ലഹരി നിറയ്ക്കാന്‍ ‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേര്‍ന്നൊരുക്കുന്ന ‘ഡിജെ’ പെര്‍ഫോമന്‍സുമുണ്ട് ഫ്ളവേഴ്സ് ന്യു ഇയര്‍ ബ്ലാസ്റ്റില്‍.

ടിക്കറ്റുകള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാതിന് ഇമ്പമേകുന്ന ഗാനങ്ങളുടെയും താളമേളത്തിന്റെയും പശ്ചാത്തലത്തില്‍ നൃത്തം ചെയ്യാനും കാണികള്‍ക്ക് അവസരമുണ്ട്. ഒപ്പം രുചിവൈവിധ്യങ്ങള്‍ ചേര്‍ന്ന മനോഹര ഭക്ഷണവും. ഈ ഗംഭീര സംഗീത വിരുന്ന് ഡിസംബര്‍ 28 ന് വൈകിട്ട് 6.30-നാണ് അരങ്ങേറുക. എറണാകുളം ജില്ലയിലെ തേവരയിലുള്ള സേക്രട്ട് ഹാര്‍ട്ട് കോളേജ് മൈതാനമാണ് വേദി. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.