സംഗീത രാവുമായി പുതുവർഷം വരവേൽക്കാൻ ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റ്- ആഘോഷ രാവിനായി മണിക്കൂറുകൾ മാത്രം ബാക്കി

December 28, 2019

പുതുവർഷം വരവേൽക്കാൻ ന്യു ഇയർ ബ്ലാസ്റ്റുമായി ഫ്‌ളവേഴ്‌സ് ഒരുങ്ങുകഴിഞ്ഞു. ഇനി മണിക്കൂറുകൾ മാത്രമാണ് വിപുലമായ സംഗീത രാവിനായി ബാക്കിയുള്ളത്. അവസാന വട്ട ഒരുക്കങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞു. ഇനിയും ടിക്കറ്റ് സ്വന്തമാക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ സ്വന്തമാക്കുക.

സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യയും സംഘവുമാണ് ഫ്ളവേഴ്‌സ് ന്യൂ ഇയര്‍ ബ്ലാസ്റ്റിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, ആലാപന മാധുരികൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ശക്തിശ്രീ ഗോപാലന്‍, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരന്‍ തുടങ്ങിയവരും ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റിന്റെ മാറ്റു കൂട്ടുന്നു. കാണികളുടെ സിരകളില്‍ താളാത്മകമായ സംഗീതത്തിന്‍റെ ലഹരി നിറയ്ക്കാന്‍ ‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേര്‍ന്നൊരുക്കുന്ന ‘ഡിജെ’ പെര്‍ഫോമന്‍സുമുണ്ട് ഫ്ളവേഴ്സ് ന്യു ഇയര്‍ ബ്ലാസ്റ്റില്‍.

ടിക്കറ്റുകള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാതിന് ഇമ്പമേകുന്ന ഗാനങ്ങളുടെയും താളമേളത്തിന്റെയും പശ്ചാത്തലത്തില്‍ നൃത്തം ചെയ്യാനും കാണികള്‍ക്ക് അവസരമുണ്ട്. ഒപ്പം രുചിവൈവിധ്യങ്ങള്‍ ചേര്‍ന്ന മനോഹര ഭക്ഷണവും. ഈ ഗംഭീര സംഗീത വിരുന്ന് ഡിസംബര്‍ 28 ന് വൈകിട്ട് 6.30-നാണ് അരങ്ങേറുക. എറണാകുളം ജില്ലയിലെ തേവരയിലുള്ള സേക്രട്ട് ഹാര്‍ട്ട് കോളേജ് മൈതാനമാണ് വേദി.