ആഘോഷ രാവിന്‌ തുടക്കമായി; സംഗീത വിരുന്നുമായി ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റ്..

December 28, 2019

പുതുവർഷ പുലരിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് എല്ലാവരും. നാടും വീടുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി പുതുവർഷത്തെ സ്വീകരിക്കാൻ ഫ്‌ളവേഴ്‌സും തയ്യാറായിക്കഴിഞ്ഞു. കൃത്യം 7 മണിക്ക് തന്നെ ന്യു ഇയർ ബ്ലാസ്റ്റ് ആരംഭിക്കും.

സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യയും സംഘവുമാണ് ഫ്ളവേഴ്‌സ് ന്യൂ ഇയര്‍ ബ്ലാസ്റ്റിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, ശക്തിശ്രീ ഗോപാലന്‍, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരന്‍ തുടങ്ങിയവരും ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റിന്റെ മാറ്റു കൂട്ടുന്നു.

‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേര്‍ന്നൊരുക്കുന്ന ‘ഡിജെ’ പെര്‍ഫോമന്‍സുമുണ്ട് ഫ്ളവേഴ്സ് ന്യു ഇയര്‍ ബ്ലാസ്റ്റില്‍.

ടിക്കറ്റ് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

എറണാകുളം തേവരയിലുള്ള സേക്രട്ട് ഹാർട്ട് കോളേജ് മൈതാനത്താണ് സംഗീത രാവ് അരങ്ങേറുന്നത്.ഒപ്പം വൈവിധ്യമാർന്ന ഭക്ഷണവുമുണ്ട്.