പൂച്ചക്കുഞ്ഞിനെ തട്ടികൊണ്ടു പോയ കുരങ്ങൻ; പിന്നീട് നടന്നത് രസകരം- സ്നേഹം നിറഞ്ഞ വീഡിയോ 

December 5, 2019

മനുഷ്യരേക്കാൾ രസകരമാണ് മൃഗങ്ങളുടെ ചില കളികളും പ്രവർത്തികളും. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിലതൊക്കെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് വൈറലാകുന്നത്. ഒരു പൂച്ചകുട്ടിയെ തട്ടിക്കൊണ്ടുപോകുകയാണ് കുരങ്ങ്.

നിലത്തിരിക്കുന്ന പൂച്ചയെ കൈയിലെടുത്ത് കുഞ്ഞിനെ എന്നവണ്ണം ചേർത്ത് പിടിച്ച് മരത്തിലേക്ക് കയറുകയാണ് കുരങ്ങ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നു അനങ്ങാൻ പോലും സാധിക്കാതെ പൂച്ചയും കയ്യിലിരിക്കുകയാണ്.

തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശമാണ് രസകരം. ഒന്ന് കൊഞ്ചിക്കണം. ഇത്തിരി സ്നേഹിക്കണം. അത്രമാത്രം. മടിയിൽ കിടത്തി പൂച്ച കുഞ്ഞിന്റെ ദേഹത്തെ ചെള്ളും അഴുക്കുമൊക്കെ പെറുക്കി കളയുകയാണ് കുരങ്ങ്. ആദ്യമൊന്നു അമ്പരന്നെങ്കിലും പൂച്ചയോ മനുഷ്യനോ പോലും നൽകാത്ത സ്നേഹവും കരുതലും കിട്ടിയപ്പോൾ ഒന്ന് ഓടി പോകാൻ പോലും ശ്രമിക്കാതെ ലയിച്ച് ഇരിക്കുകയാണ് പൂച്ച.

മറ്റു കുരങ്ങുകൾ വരുമ്പോൾ പൂച്ചയെ സുരക്ഷിതമായി മാറ്റി നിർത്തുകയും ചെയ്യുന്നുണ്ട് സ്നേഹം നിറഞ്ഞ കുരങ്ങ്. എന്നാൽ പൂച്ചയെ മറ്റു കുരങ്ങുകൾ ഉപദ്രവിക്കാനൊന്നും ശ്രമിക്കാതിരുന്നതോടെ പൂച്ചയേയും മടിയിൽ വെച്ച് കുരങ്ങിൻകൂട്ടത്തിൽ ഇരിക്കുകയാണ് കുരങ്ങ്. രസകരമാണ് വീഡിയോ, ഒപ്പം സ്നേഹം നിറഞ്ഞതും.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!