ഹീറോയായി ശിവകാര്‍ത്തികേയന്‍ ഒപ്പം കല്യാണിയും; ‘ഹീറോ’യിലെ ഡിലീറ്റ് ചെയ്ത രംഗം: വീഡിയോ

December 19, 2019

തമിഴകത്തിന് പുറമെ മലയാളക്കരയിലും ഏറെ ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. ‘ഹീറോ’ എന്ന പുതിയ ചിത്രത്തില്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്നു. ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കല്യാണി പ്രിയദര്‍ശനും ശിവകാര്‍ത്തികേയനുമാണ് ഈ രംഗത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

പി എസ് മിത്രന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘ഇരുമ്പ് തിരൈ’ എന്ന ചിത്രത്തിന് ശേഷം പി എസ് മിത്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഹീറോ’. ബോളിവുഡ് താരം അഭയ് ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. ആക്ഷന്‍ കിങ് അര്‍ജുനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more: പുരസ്‌കാരം ഏറ്റുവാങ്ങി; ശേഷം വേദിയില്‍ കുടുക്ക് പാട്ടിന് ചുവടുവെച്ച് നിവിന്‍ പോളി: വീഡിയോ

സൂപ്പര്‍ഹീറോ ആയി ശിവകാര്‍ത്തികേയന്‍ എത്തുന്നു എന്നത് തന്നെയാണ് ‘ഹീറോ’ എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം. ഒരു ശാസ്ത്രജ്ഞനായാണ് അര്‍ജുന്‍ ചിത്രത്തിലെത്തുന്നത്. ജോര്‍ജ് സി വില്യംസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്. റൂബെന്‍ എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു.