ഒർഹാനും ഇസ്സുവും കണ്ടുമുട്ടിയപ്പോൾ..- സൗബിന്റെയും കുഞ്ചാക്കോ ബോബന്റെയും മക്കളുടെ കൂടിക്കാഴ്ച 

December 9, 2019

നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികളുടെ ഒന്നടങ്കം പ്രാർത്ഥനയും സ്‌നേഹവും ഏറ്റു വാങ്ങിയാണ് ഇസഹാക് പിറന്നത്. ജീവിത്തിന്റെ നിറം തന്നെ മാറ്റിമറിച്ച ഇസഹാക്കിനായി സമയം മാറ്റി വച്ചിരിക്കുകയാണ് കുഞ്ചാക്കോയും പ്രിയയും. സിനിമ ലോകത്ത് സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ മകനിലൂടെ ആ സൗഹൃദ വലയം വലുതാകുകയാണ്.

സൗബിൻ ഷാഹിറിന്റെ മകൻ ഒർഹാനും കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ തരംഗമാകുന്നത്. ഒർഹാൻ ഇസഹാക്കിനെ ചുംബിക്കുന്നതിന്റെ ചിത്രമാണ് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയുടെ ഇമ്രാൻ ഹാഷ്മി എന്നറിയപ്പെടുന്ന ടോവിനോയ്ക്ക് കുഞ്ചാക്കോ ബോബന്റെ ഉപദേശവുമുണ്ട്. കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് ഇങ്ങനെ;

‘സാഹോദര്യം..ഒർഹാനും ഇസ്സുവും കണ്ടുമുട്ടിയപ്പോൾ.. ചുംബനത്തിന്റെ കാര്യത്തിൽ ടോവി ബോയ് ഒർഹാന്‌ ദക്ഷിണ വയ്‌ക്കേണ്ടി വരുന്ന ലക്ഷണമുണ്ട്..’.

ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്.

Read More:മാമാങ്കം മലയാളത്തിന്റെ ഉത്സവമായി തീരാൻ എല്ലാവിധ ആശംസകളും നേരുന്നു’- മോഹൻലാൽ

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.