മഞ്ഞ് പുതച്ചൊരു പാട്ട്; ‘മൈ സാന്റ’ ക്രിസ്മസിന്: വീഡിയോ

December 21, 2019

ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ‘മൈ സാന്റ’. ദിലീപാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. സെന്‍സറിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്.

സാന്താക്‌ളോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മൈ സാന്റ’. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മഞ്ഞിന്റെ പുതപ്പണിഞ്ഞ ക്രിസ്മസിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ഗാനം.

Read more: തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി ‘ബിഗ് ബ്രദര്‍’ ട്രെയ്‌ലര്‍

അനുശ്രീയാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അതേസമയം ചിത്രത്തിന് വേണ്ടിയുള്ള ദിലീപിന്റെ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ ശ്രദ്ധേയമായിരുന്നു.

Read more: ‘ഞാന്‍ ജാക്‌സനല്ലെടാ…’ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് സൗബിന്‍: വീഡിയോ

ജെമിനി സിറിയക്ക് ആണ് ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് മൈ സാന്റയുടെ നിര്‍മാണം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു.