മലയാള സിനിമയിൽ ആദ്യമായി വമ്പൻ സമ്മാന തുകയുമായി ‘അവൻ ശ്രീമൻ നാരായണ’ നമ്പർ കോണ്ടസ്റ്റ്!

December 13, 2019

മലയാള സിനിമ ചരിത്രത്തിൽ ട്രെൻഡുകൾ മാറ്റിമറിച്ച് ഒരു വമ്പൻ കോണ്ടസ്റ്റ്. രക്ഷിത ഷെട്ടി നായകനാകുന്ന ‘അവൻ ശ്രീമൻ നാരായണ’ എന്ന ചിത്രത്തിന്റെ കേരള റിലീസുമായി ബന്ധപ്പെട്ടാണ് കിടിലൻ നമ്പർ കോണ്ടെസ്റ്റ് ഒരുങ്ങുന്നത്.

2.5 ലക്ഷത്തിന്റെ കോണ്ടസ്റ്റാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ ട്രെയ്‌ ലറിലൂടെ മലയാളികൾ ഏറെ ശ്രദ്ധിച്ച ചിത്രമാണ് അവൻ ശ്രീമൻ നാരായണ. മലയാളത്തിലും ട്രെയ്‌ലർ എത്തിയപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചത്.

https://youtu.be/Mdle3oi5pUk

അന്യഭാഷാ ചിത്രങ്ങൾക്ക് മലയാളത്തിലുള്ള സ്വീകാര്യത മുൻപും കണ്ടിട്ടുള്ളതാണ്. എന്നാൽ ‘അവൻ ശ്രീമൻ നാരായണ’ മലയാള സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിക്കുകയാണ്. ട്രെയ്‌ലറിലൂടെയാണ് കോണ്ടസ്റ്റ് ഒരുക്കിയിരിക്കുന്നതും.

2.5 ലക്ഷത്തിന്റെ നമ്പർ കോണ്ടെസ്റ് പക്ഷെ അത്ര എളുപ്പമല്ല സിനിമയുടെ https://youtu.be/Mdle3oi5pUk ട്രെയ്‌ലര്‍ കണ്ടു അതിനൊപ്പം വരുന്ന 5 നമ്പറുകൾ കണ്ടെത്തി കൂട്ടിച്ചേർക്കുകയും ഒരു കോഡ് നിർമ്മിക്കുകയും വേണം. ആ നിർമ്മിച്ച കോഡ് ഈ https://asn.pushkarfilms.com/ വെബ്‌സൈറ്റിൽ കയറി സീക്രട്ട് ബോക്സ് തുറന്നു മത്സരിച്ചു വിജയിച്ചാൽ, ക്യാഷ് പ്രൈസ് രണ്ടര ലക്ഷം രൂപ നിങ്ങൾക്ക് സ്വന്തമാക്കാം.