‘ഓർമകൾക്ക് മരണമില്ല’- ലിസ്സിക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് പ്രിയദർശൻ

December 13, 2019

മലയാള സിനിമക്ക് മറ്റു ഭാഷകളിൽ പോലും അഭിമാനിക്കാവുന്ന നേട്ടങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാള സിനിമയിലെ സൂപ്പർഹിറ്റ് നായിക ലിസിയായിരുന്നു പ്രിയദർശന്റെ ജീവിത നായിക. ജീവിത യാത്രയിൽ ഇടയ്ക്ക് വേർപിരിഞ്ഞെങ്കിലും ലിസ്സിയോർമകളിലാണ് പ്രിയദർശൻ ജീവിക്കുന്നത്.

ലിസിയുടെ പിറന്നാളോ വിശേഷ ദിവസങ്ങളോ ഒന്നും മറക്കാതെ ആരാധകരുമായി പ്രിയദർശൻ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ വിവാഹ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ.

‘ഓർമകൾക്ക് മരണമില്ല.. ഡിസംബർ 13, 1990’ എന്നാണ് പ്രിയദർശൻ കുറിച്ചിരിക്കുന്നത്. ഒപ്പം തന്നെ വിവാഹ ദിനത്തിലെടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമുണ്ട്. ഈ ദിവസമാണ് പ്രിയദർശനും ലിസിയും വിവാഹിതരായത്. കല്യാണി പ്രിയദർശൻ, സിദ്ധാർത്ഥ് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്ക്. അച്ഛനെയും അമ്മയെയും പോലെ മക്കളും സിനിമയുടെ പാതയിലാണ്.

കല്യാണി സിനിമ ലോകത്ത് നായികയായി ചുവടുറപ്പിച്ചു കഴിഞ്ഞു. സിദ്ധാർഥ് അച്ഛനെ പോലെ ടെക്നിക്കൽ മേഖലയിലേക്കാണ് ചുവടുവെച്ചത്.