‘മികച്ച നടനുള്ള ദേശീയ അവാർഡ് നേടാൻ ഇനിയും സാധിക്കട്ടെ’- സുരാജിന് രമേശ് പിഷാരടിയുടെ ആശംസ

December 30, 2019

2019ന്റെ നടൻ ആരാണെന്നു ചോദിച്ചാൽ നിസംശയം പറയാം, സുരാജ് വെഞ്ഞാറമൂട് എന്ന്. കാരണം അത്ര മികച്ച അഭിനയ മുഹൂർത്തങ്ങളാണ് അഭിനയിച്ച എല്ലാ സിനിമകളിലും സുരാജ് കാഴ്ച വച്ചത്. ഫൈനാൻസ് തുടങ്ങി വികൃതി,ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിലാണ് സുരാജ് അസാധ്യ അഭിനയം കാഴ്ച വച്ചത്.

ഇപ്പോൾ സുരാജിന് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. സുരാജിനെ കുറിച്ച് രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ;

‘റീടേക്കുകൾക്കു അവസരമില്ലാത്ത ഒരു സ്ഥലമാണ് വേദികൾ …2019 അവസാനിക്കാറാകുമ്പോൾ ഇന്നലെ ഡൽഹിയിൽ ;വീണ്ടും ഒരേ വേദിയിൽ ….ഇതേ ഡൽഹിയിൽ വച്ച് മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു’.

മുൻപ് സ്ഥിരം കോമഡി ചിത്രങ്ങളിൽ ഹാസ്യ താരമായി മാത്രം എത്തിയ സുരാജ് സിനിമയിൽ സജീവമായതിനു ശേഷമാണ് ശൈലിയിൽ ഒരു മാറ്റം കൊണ്ട് വന്നത്. പിന്നീട് അംഗീകാരങ്ങളുടെ പെരുമഴയാണ് സുരാജിനെ തേടി എത്തിയത്.

Read More:26 വർഷം മുൻപുള്ള ഐശ്വര്യ റായി; തരംഗമായ ചിത്രം

2014 ൽ പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്കാരവും സുരാജിനെ തേടി എത്തി. ദേശീയ പുരസ്‌കാരം പ്രതീക്ഷയ്ക്കാവുന്ന പ്രകടനങ്ങളാണ് സുരാജ് 2019ലെ ഓരോ ചിത്രങ്ങളിലും കാഴ്ചവച്ചത്.