സഹോദരിയുടെ വിവാഹത്തിൽ തിളങ്ങി നിറചിരിയോടെ സാനിയ മിർസയും മകനും- ചിത്രങ്ങൾ
December 15, 2019

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയുടെ വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസറുദ്ധീന്റെ മകൻ ആസാദിനെയാണ് അനം മിർസ വിവാഹം ചെയ്തത്. ഒട്ടേറെ താരങ്ങൾ ഉണ്ടായിരുന്നിട്ടും വിവാഹത്തിൽ പക്ഷെ തിളങ്ങിയത് സാനിയ മിർസയാണ്. സാനിയയുടെ വേഷവും മകനൊപ്പമുള്ള ചിത്രങ്ങളുമാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.

വിവാഹ ചടങ്ങിൽ പച്ച നിറത്തിലുള്ള വേഷം ധരിച്ച സാനിയ പക്ഷെ വിവാഹ റിസപ്ഷനിൽ പങ്കെടുത്തത് ലഹങ്ക അണിഞ്ഞായിരുന്നു. ഈ വേഷമാണ് ശ്രദ്ധേയമായതും. സാനിയയ്ക്കൊപ്പം മകൻ ഇസ്ഹാൻ മിർസ മാലിക്കും തരംഗമായി.

അമ്മയ്ക്കൊപ്പം ചിരിച്ച് നിൽക്കുന്ന ഇസ്ഹാൻറെ ചിത്രവും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. 2010 ൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയയ്ക്ക് 2018ലാണ് കുഞ്ഞു പിറന്നത്.

