സിദ്ധാർഥ് മേനോൻ വിവാഹിതനായി

തൈക്കുടം ബ്രാൻഡിലൂടെ പ്രസിദ്ധനായ ഗായകനാണ് സിദ്ധാർഥ് മേനോൻ. സിനിമ രംഗത്തേക്കും ചുവടുവെച്ച സിദ്ധാർഥ് വിവാഹിതനായി. ഉറ്റ സുഹൃത്തും നടിയുമായ തൻവി പാലവിനെയാണ് സിദ്ധാർഥ് വിവാഹം കഴിച്ചത്. താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്.

‘എല്ലാ പ്രണയകഥകളും സുന്ദരമാണ്..പക്ഷെ ഞങ്ങളുടേതാണ് എനിക്ക് പ്രിയപ്പെട്ടത്.. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്..എന്റെ സുഹൃത്തിനെ ഞാൻ വിവാഹം ചെയ്യുന്നു. എന്റെ പാർട്ട് ടൈം കാമുകി, ഫുൾ ടൈം സുഹൃത്ത്, ഒപ്പം എന്റെ എക്കാലത്തെയും പാർട്ണർ ഇൻ ക്രൈം’- സിദ്ധാർഥ് പറയുന്നു. മറാത്തി നടിയാണ് തൻവി പാലവ്.

Read More:ഉറക്കം കുറഞ്ഞാൽ പ്രതിസന്ധിയിലാകുന്നത് ഹൃദയമാണ്!
‘മന്ദാര ചെപ്പുണ്ടോ’ എന്ന ഗാനത്തിനു കവർ ചെയ്താണ് സിദ്ധാർഥ് മലയാളികൾക്ക് സുപരിചിതനാകുന്നത്. ‘നോർത്ത് 24 കാതം’ എന്ന സിനിമയിലൂടെ പിന്നണി രംഗത്തേക്ക് എത്തിയ സിദ്ധാർഥ് ഒട്ടേറെ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.



